മുംബൈ: ഭീഷണിപ്പെടുത്തി പണം തട്ടൽ കേസിൽ ദാവൂദ് ഇബ്രാഹിമിെൻറ 'ഡി കമ്പനി' അംഗം അറസ്റ്റിൽ. മറ്റൊരു കേസിൽ തലോജ ജയിലിൽ കഴിയുന്ന തരീഖ് പർവീണിനെയാണ് താണെ പൊലീസ് അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിെൻറ രാജിക്ക് കാരണക്കാരനായ മുംൈബ മുൻ പൊലീസ് കമീഷണർ പരംബീർ സിങ് ഉൾപ്പെട്ട പണം തട്ടൽ കേസാണിത്.
പരംബീർ അടക്കം പൊലീസ് ഉദ്യോഗസ്ഥർക്കും അധോലോക സംഘാംഗങ്ങൾക്കുമെതിരെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ കേതൻ തന്ന നൽകിയ പരാതിയിലാണ് അറസ്റ്റ്. മുംബൈക്ക് മുമ്പ് താണെയിൽ പൊലീസ് കമീഷണറായിരിക്കെ പരംബീർ സിങ് പണം വാങ്ങിയെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.