ന്യൂഡൽഹി: സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയുടെ ഇളയ സഹോദരൻ കരുണാകരൻ കോവിഡ് ബാധിച്ച് മരിച്ചു. ദിവസങ്ങൾക്ക് മുമ്പ് മൂത്തസഹോദരനും ഇളയ സഹോദരിയും മരിച്ചതിന് പിന്നാലെയാണ് മറ്റൊരു സഹോദരൻറെ മരണം.
രണ്ടാഴ്ച മുമ്പാണ് മൂത്ത സഹോദരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽനിന്ന് സഹോദരിക്കും സഹോദരനും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച സഹോദരി കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.