മുംബൈ: ചാൾസ് രാജകുമാരന് പേരക്കുട്ടി പിറന്നതിെൻറ ആനന്ദം അങ്ങ് ലണ്ടനിലെ ബക്കിങ് ഹാം കൊട്ടാരത്തിൽ നുരഞ്ഞുപൊന്തുമ്പോൾ ഇങ്ങ് മുംബൈ നഗരത്തിൽ ഡബ്ബാവാലകളും ആഘോഷ ത്തിലാണ്. കാരണം, ചാൾസ് രാജകുമാരൻ അവർക്ക് സ്വന്തം സുഹൃത്താണ്.
ഇന്ത്യ സന്ദർശനത്തിനിടെ മഹാനഗരത്തിൽ ഭക്ഷണം വിതരണം ചെയ്ത് വിസ്മയം തീർക്കുന്ന ഡബ്ബാവാലകളെ തേടി ചാൾസും എത്തിയിരുന്നു. മുംബൈയിൽ തങ്ങിയ അദ്ദേഹത്തിന് തെൻറ നിർദേശ പ്രകാരം ഭക്ഷണമെത്തിച്ചതും ഡബ്ബാവാലകളായിരുന്നു. മേൽവിലാസത്തിനു പകരം ഡബ്ബകളിലെ വർണവരകൾ നോക്കി തെറ്റാതെ നഗരത്തിെൻറ മുക്കുമൂലകളിലുള്ള ഒാഫിസുകളിൽ ഭക്ഷണം എത്തിക്കുന്ന അവർ ചാൾസിലും വിസ്മയം തീർത്തു. അന്നു മുതൽ ചാൾസ് ഡബ്ബാവാലകൾക്ക് സുഹൃത്താണ്.
സുഹൃത്തിന് പേരക്കുഞ്ഞ് പിറന്നതിൽ ആഘോഷം മാത്രമല്ല; ആ കുഞ്ഞു രാജകുമാരന് അവർ വെള്ളിയിൽ തീർത്ത ആഭരണങ്ങൾ അയക്കുകയണ്. കാലിലും അരയിലും കഴുത്തിലും അണിയാനുള്ള ആഭരണങ്ങൾ. മാലയിൽ ഹനുമാെൻറ ചെറു ബിംബവുമുണ്ട്. ചാൾസിെൻറ പുത്രൻ ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളിനും പിറന്ന പുത്രൻ അതണിയില്ലെന്ന് ഡബ്ബാവാലകൾക്ക് അറിയാം. എന്നാലും അവരത് സൂക്ഷിക്കും. രണ്ടു വർഷം മുമ്പ് ഹാരി, മേഗൻ വിവാഹ സമയത്തും ഡബ്ബാവാലകൾ സമ്മാനം അയച്ച് ചാൾസിനോടുള്ള പ്രിയം അടയാളപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.