സൂറത്ത് വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് ജവാൻ ആത്മഹത്യ ചെയ്തു

സൂറത്ത്: വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് ജവാൻ ആത്മഹത്യ ചെയ്തു. സർവീസ് തോക്ക് ഉപയോഗിച്ചായിരുന്നു ആത്മഹത്യ. എയർപോർട്ടിലെ വാഷ്റൂമിൽ ശനിയാഴ്ച ഉച്ചക്ക് 2.10ഓടെയായിരുന്നു സംഭവമെന്ന് ​പൊലീസ് പറഞ്ഞു.

ജയ്പൂരിൽ നിന്നുളള 32കാരനായ കിഷൻ സിങ്ങാണ് മരിച്ചത്. സി.ഐ.എസ്.എഫിന്റെ ഡ്യൂട്ടിയുടെ ഭാഗമായാണ് ഇയാളെ വിമാനത്താവളത്തിൽനിയോഗിച്ചത്. എന്നാൽ ശനിയാഴ്ച ഉച്ചയോടെ വാഷ്റൂമിൽ പോയ ഇയാൾ വയറിൽ വെടിവെക്കുകയായിരുന്നു.

ഉടൻ തന്നെ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് ഇൻസ്​പെക്ടർ എൻ.വി ഭാർവാഡ് അറിയിച്ചു.അതേസമയം, ആത്മഹത്യക്ക് പിന്നിലുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. എയർപോർട്ടുകളുടെ സുരക്ഷക്കായി നിയോഗിച്ച കേന്ദ്രസേനയാണ് സി.ഐ.എസ്.എഫ്.

Tags:    
News Summary - CISF Jawan Shoots Himself Dead Inside Surat International Airport Washroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.