ഭാര്യയെ ഒരു പാഠം പഠിപ്പിക്കണം'; വിഡിയോ പുറത്തുവിട്ട് ആത്മഹത്യ ചെയ്ത് യുവാവ്

അഹമ്മദാബാദ്: ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ആത്മഹത്യ ചെയ്ത് യുവാവ്. ഡിസംബർ 30ാം തീയതിയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഭാര്യക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഭാര്യ​യെ ഒരു പാഠം പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് വിഡിയോ ചിത്രീകരിച്ചിരുന്നു. ബന്ധുക്കളോടാണ് യുവാവ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സാംറാല ഗ്രാമത്തിലാണ് ഇയാൾ ആത്മഹത്യ ചെയ്തത്. സീലിങ് ഫാനിൽ തുങ്ങി മരിക്കുകയായിരുന്നു.

മരണത്തിന് പിന്നാലെ ബന്ധുക്കൾ ഇയാളുടെ ഫോണിൽ നിന്നും വിഡിയോ കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസിന് പരാതിയും നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടിയുണ്ടായിരിക്കുന്നത്. മകനെ മരുമകൾ നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് യുവാവി​ന്റെ പിതാവ് പറഞ്ഞു.

വഴക്കുണ്ടാക്കി മരുമകൾ സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. പിന്നീട് തിരികെ കൊണ്ടുവരാൻ ശ്രമിച്ചുവെങ്കിലും എന്നാൽ, സ്വന്തം വീട്ടിൽ നിന്ന് മടങ്ങാൻ മരുമകൾ കൂട്ടാക്കിയില്ലെന്ന് യുവാവിന്റെ പിതാവ് പറഞ്ഞു. തുടർന്ന് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു.

ഡൽഹിയിൽ 40കാരൻ ഭാര്യയുടെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവവും റിപ്പോർട്ട് ചെയ്യുന്നത്. വിഡിയോ ചിത്രീകരിച്ചതിന് ശേഷമാണ് ഡൽഹിയിലെ യുവാവും ആത്മഹത്യ ചെയ്തത്. നേരത്തെ ബംഗളൂരുവിലെ 34കാരന്റെ ആത്മഹത്യയും വിവാദത്തിലായിരുന്നു.

Tags:    
News Summary - 'Teach her a lesson': Gujarat man's video before suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.