സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് സൈനികർക്ക് വീരമൃത്യു, മൂന്നുപേർക്ക് ഗുരുതര പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിൽ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. രണ്ട് സൈനികർ വീരമൃത്യു വരിച്ചു. മൂന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

ബന്ദിപോര ജില്ലയിലെ വുളാർ വ്യൂ പോയിന്റിന് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് സൈനികവാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടം ഉണ്ടായ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തി. നേരത്തെയും ജമ്മുവില്‍ നിരവധി തവണ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് പുഞ്ചില്‍ സൈനിക വാഹനം 350 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - 2 Soldiers Dead, 3 Critical As Army Vehicle Falls Into Gorge In Bandipora

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.