24 മണിക്കൂറിനിടെ 2.6 ലക്ഷം പേർക്ക്​ ​കോവിഡ്; ഏഴു മാസത്തിനിടെയുള്ള എറ്റവും ഉയർന്ന സംഖ്യ

രാജ്യത്ത് 24 മണിക്കൂറിനിടെ 2,64,202 പേർക്ക് ​കോവിഡ് സ്ഥിരീകരിച്ചു. ഏഴു മാസത്തിനിടെയുള്ള എറ്റവും ഉയർന്ന പ്രതിദിന കോവിഡ്​ കണക്കാണിത്​.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.7 ശതമാനമാണ്​. രോഗമുക്തി നിരക്ക് 95.2 ശതമാനത്തിലേക്ക്​ കുറഞ്ഞു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 12.7 ലക്ഷമാണ്. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 5753 ആയി.

ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഒരു ദിവസത്തിനിടെ നാൽപത്തി ആറായിരത്തിൽ അധികം പേർക്ക് ആണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിലെ കേസുകളിൽ റെക്കോഡ് പ്രതിദിന വർധനയാണ് ഉണ്ടായത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 28000ൽ അധികം പേർക്കാണ്. പോസിറ്റിവിറ്റി നിരക്ക് 28 ശതമാനത്തിൽ എത്തി. പശ്ചിമ ബംഗാളിൽ പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയർന്ന് 32.13 ശതമാനമായി.

ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്​.

രോഗികളുടെ എണ്ണം ഉയരുമ്പോഴും ദേശീയ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നൽകിയത്. കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെയും 

Tags:    
News Summary - daily national covid update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.