ദലിത് വിദ്യാർഥിനികളുടെ യൂനിഫോം അഴിപ്പിച്ചു; യു.പിയിൽ അധ്യാപകർക്ക് സസ്പെൻഷൻ

ഹാപുർ(യു.പി): ദലിത് വിദ്യാർഥിനികളുടെ യൂനിഫോം അഴിക്കാൻ ആവശ്യപ്പെട്ട ​ഉത്തർപ്രദേശ് ഹാപുർ ജില്ലയിലെ പ്രൈമറി സ്കൂൾ അധ്യാപകരെ സസ്​പെൻഡ് ചെയ്തു. ഇരുവർക്കുമെതിരെ എഫ്​.ഐ.ആറും രജിസ്റ്റർ ചെയ്തു. ഉദയ്പുർ ഗ്രാമത്തിൽ ജൂലൈ 11നാണ് സംഭവം. ​

യൂനിഫോമിലല്ലാതിരുന്ന രണ്ട് കുട്ടികൾക്ക് ഫോട്ടോയെടുക്കുമ്പോൾ ധരിക്കാനായി ദലിത് പെൺകുട്ടികളുടെ യൂനിഫോം അഴിച്ചു നൽകാൻ സുനിത, വന്ദന എന്നീ അധ്യാപികമാർ ആവശ്യപ്പെട്ടതായാണ് ആരോപണം. പെൺകുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ കാപുർപുർ പൊലീസ് പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളുമുൾപ്പെടുത്തിയാണ് കേസെടുത്തത്.

Tags:    
News Summary - Dalit girl students stripped of their uniforms; Suspension of teachers in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.