പിത്തോരാഗഡ്: ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ മേൽജാതിയിൽപെട്ട യുവതിയെ വിവാഹംചെയ്ത ദലിത് യുവാവിനെ കൊലപ്പെടുത്തി. രാഷ്ട്രീയ പ്രവർത്തകനായ ജഗദീഷ് ചന്ദ്രയെയാണ് യുവതിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. ബിക്കിയാസയിൻ നഗരത്തിൽ കാറിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് സബ് ഡിവിഷനൽ തഹസിൽദാർ നിഷറാണി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മാതാവ്, രണ്ടാനച്ഛൻ, അർധ സഹോദരൻ എന്നിവരെ അറസ്റ്റ്ചെയ്തു. ആഗസ്റ്റ് 21നായിരുന്നു വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.