വഡോദര (ഗുജറാത്ത്): കേന്ദ്രമന്ത്രി േമനക ഗാന്ധിയും ബി.ജെ.പി മന്ത്രിമാരും പുഷ്പാർച്ചന നടത്തിയ അംബേദ്കർ പ്രതിമ ദലിത് സംഘടന പ്രവർത്തകർ പാലും വെള്ളവുമൊഴിച്ച് കഴുകി ‘ശുദ്ധീകരിച്ചു’. ബി.ആർ. അംബേദ്കറുടെ 127ാം ജന്മവാർഷികത്തിെൻറ ഭാഗമായാണ് കേന്ദ്രമന്ത്രിയും സംഘവും പുഷ്പാർച്ചനക്കെത്തിയത്. ഇവരെത്തുംമുമ്പ് ആദരമർപ്പിക്കാൻ ഒത്തുചേർന്ന ദലിത് സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.
ബി.ജെ.പി എം.പി രഞ്ജൻ ബെൻ ഭട്ട്, മേയർ ഭരത് ദംഗാർ, എം.എൽ.എ യോഗേഷ് പേട്ടൽ എന്നിവരും പ്രവർത്തകരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചടങ്ങ് കഴിഞ്ഞ് േമനകയും സംഘവും മടങ്ങിയ ഉടൻ പ്രതിഷേധക്കാർ പ്രതിമ വൃത്തിയാക്കി. ബി.ജെ.പി നേതാക്കളുടെ സാന്നിധ്യംമൂലം പ്രതിമയും അത് സ്ഥിതിചെയ്യുന്ന ജി.ഇ.ബി സർക്കിളും മലീമസമായെന്ന് ആരോപിച്ചായിരുന്നു ശുദ്ധീകരണം.
തങ്ങളാണ് ആദരമർപ്പിക്കാൻ ആദ്യം എത്തിയിരുന്നതെന്നും എന്നാൽ, പൊലീസ് മന്ത്രിക്കും കൂട്ടർക്കുമാണ് ആദ്യം അവസരം നൽകിയതെന്നും ബറോഡ മഹാരാജ സയജിറാവു സർവകലാശാലയിലെ എസ്.സി/എസ്.ടി എംേപ്ലായിസ് യൂനിയൻ ജനറൽ സെക്രട്ടറി താക്കോർ സോളങ്കി ആരോപിച്ചു. ദലിത് പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമായി. തങ്ങൾ പ്രതിമക്ക് സമീപത്തേക്ക് പോയപ്പോൾ പ്രോേട്ടാക്കോൾ ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞത് പ്രവർത്തകരെ പ്രകോപിപ്പിച്ചെന്നും സോളങ്കി പറഞ്ഞു. നേരത്തേ സ്ഥലത്തുണ്ടായിരുന്ന ബി.ജെ.പി എസ്.സി/എസ്.ടി സംസ്ഥാന സെൽ ജനറൽ സെക്രട്ടറി ജിവ്രാജ് ചൗഹാനെ പ്രതിഷേധക്കാർ തടഞ്ഞുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.