ലഖ്നോ: യു.പിയിലെ ഹഥ്രസിൽ കൂട്ടബലാത്സംഗത്തിനിരയായ 19കാരി ദലിത് പെൺകുട്ടി കൊല്ലപ്പെട്ടതിന്‍റെ പ്രതിഷേധം അടങ്ങും മുമ്പേ വീണ്ടും അതിക്രമം. അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ദലിത് യുവതിയെ ഹഥ്രസിൽ തട്ടിക്കൊണ്ടുപോയി. ടെമ്പോ ഡ്രൈവർ തട്ടിക്കൊണ്ടുപോയതായാണ് പരാതി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണത്തിൽ യുവതിയെ പിന്നീട് കണ്ടെത്തി.
യുവതിയും അമ്മയും മരുന്ന് വാങ്ങാനായി സദാബാദ് നഗരത്തിൽ വന്നതായിരുന്നു. വൈകീട്ടോടെ ഇവർ ഒരു ടെമ്പോയിൽ വീട്ടിലേക്ക് മടങ്ങി. പോകുംവഴി യുവതിക്ക് ദേഹാസ്വസ്ഥ്യമുണ്ടാവുകയും ഛർദിക്കുകയും ചെയ്തു. ഇതോടെ വെള്ളം വാങ്ങാനായി യുവതിയുടെ അമ്മ പുറത്തിറങ്ങി. ഈ സമയം ടെമ്പോ ഡ്രൈവർ യുവതിയുമായി കടന്നുകളയുകയായിരുന്നു.
യുവതിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം ടെമ്പോ ഡ്രൈവർക്കെതിരെയും മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.