മുസഫർനഗർ: ഉത്തർപ്രദേശിലെ റായ്പുരിൽ ലൈംഗിക ചൂഷണത്തിനിരയായ ദലിത് പെൺകുട്ടി തൂങ്ങിമരിച്ചു. പെൺകുട്ടി ജോലി ചെയ്യുന്ന ഇഷ്ടികക്കളത്തിൽവെച്ച് രണ്ടുപേർ അക്രമിച്ചതായി ഫുഗാന പൊലീസ് സ്റ്റേഷനിൽ ഭർത്താവിനൊപ്പം പരാതിപ്പെെട്ടങ്കിലും അത് സ്വീകരിക്കാൻ അധികൃതർ തയാറായില്ലത്രേ.
സംഭവത്തെത്തുടർന്ന് സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദിനെ സസ്പെൻഡ് ചെയ്തു. ആത്മഹത്യ കുറിപ്പിൽ രണ്ടുപേർ പീഡിപ്പിച്ചതായി അവർ വ്യക്തമാക്കിയിട്ടുണ്ട് . സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.