മുസ്‍ലിം സുഹൃത്തിനൊപ്പമുള്ള ചിത്രമയച്ച് ദലിത് എഴുത്തുകാരിക്ക് സംഘ്പരിവാറിന്റെ വധഭീഷണി

ദലിത് ആക്ടിവിസ്റ്റും തമിഴ് എഴുത്തുകാരിയുമായ ഷാലിൻ മരിയ ലോറൻസിന് സംഘ്പരിവാർ പ്രവർത്തകരുടെ വധഭീഷണി. അശ്ലീല ചിത്രങ്ങളും ബലാത്സംഗഭീഷണിയും അടങ്ങിയ ഇ-മെയിൽ സന്ദേശത്തിൽ മുസ്‍ലിം യുവാവിനൊപ്പമുള്ള ഇവരുടെ ചിത്രത്തിനൊപ്പം പന്നിയിറച്ചിയും ഹിജാബും പരാമർശിക്കുന്ന വർഗീയ ആരോപണമുള്ള പോസ്റ്ററും അയച്ചിട്ടുണ്ട്. ഒരു വർഷത്തിലേറെയായി വലതുപക്ഷ ഗ്രൂപ്പുകളിൽ നിന്ന് തന്റെ ഭർത്താവിന്റെ ഇ-മെയിലിലേക്ക് ഭീഷണികൾ വരുന്നുണ്ടെന്നും ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതി നൽകിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായിട്ടില്ല.

2018 മുതൽ ഇത്തരം ഭീഷണികൾക്ക് വിധേയമാകുന്നുണ്ടെന്നും എഴുത്തുകാരി പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് ഇവർ അഭ്യർഥിച്ചു. വലതുപക്ഷ സംഘടനകളുടെ ഇത്തരം നടപടികൾ കൊണ്ട് തന്റെ പ്രവർത്തനങ്ങളിൽനിന്ന് പിന്തിരിയില്ലെന്നും ഷാലിൻ മരിയ കൂട്ടിച്ചേർത്തു.

Tags:    
News Summary - Dalit writer gets death threats from Sangh Parivar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.