ദമ്മോ: മധ്യപ്രദേശിൽ രാഷ്ട്രീയ പാർട്ടികൾ വോട്ടു പിടിക്കാൻ വികസനം വാഗ്ദാനം ചെയ്യുേമ്പാൾ ദമ്മോയിലെ സംദായി ഗ്രാമം അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറാത്തതിനാൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ഒരുങ്ങുന്നു.
സംദായി വരൾച്ചയുടെ പിടിയിലാണ്. വെള്ളത്തിനു വേണ്ടിയുള്ള ആവശ്യം ഒരു പാർട്ടിക്കാരും ചെവികൊള്ളാത്തതിനാൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നാണ് ഗ്രാമവാസികളുടെ ഭീഷണി. ദാമ്മോയിലെ 18 ഗ്രാമങ്ങളിൽ നിന്നുള്ളവർ അവരവരുടെ ഗ്രാമങ്ങളിൽ കുളങ്ങൾ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.
‘കുളമിെല്ലങ്കിൽ വോട്ടില്ല’ എന്നെഴുതിയ പ്ലക്കാർഡുകളുമായി ഗ്രാമവാസികൾ കലക്ടറേറ്റിനു മുന്നിൽ ധർണ്ണയും നടത്തി. വെള്ളത്തിനു വേണ്ടി മണിക്കൂറുകൾ നടക്കേണ്ടി വരുന്നു. ഗ്രാമത്തിൽ ഒരു കുളം വരുന്നതു വരെ ഇതിന് പരിഹാരമുണ്ടാവുകയില്ല. ഇക്കാര്യം നേരത്തെ ദമ്മോ എം.പി പ്രഹ്ലാദ് സിങ് പട്ടേലിനെ അറിയിച്ചിരുന്നു. എന്നാൽ ഒരു കാര്യവുമുണ്ടായില്ല. ഞങ്ങളുടെ ആവശ്യത്തോട് അധികൃതർ മുഖം തിരിക്കുകയാണുണ്ടായത്. ന്യായമായ ഇൗ ആവശ്യം നടപ്പായില്ലെങ്കിൽ വോട്ടു ചെയ്യില്ല - ധർണക്കെത്തിയ ഗ്രാമവാസികൾ പറഞ്ഞു.
ഏപ്രിൽ 29ന് നാലാംഘട്ട വോട്ടെടുപ്പിനാണ് മധ്യപ്രദേശ് ആദ്യമായി പോളിങ് ബൂത്തിെലത്തിയത്. ഇനി െമയ് ആറ്, 12,19 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 23ന് വോട്ടെണ്ണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.