ന്യൂഡൽഹി: തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ ബലാൽസംഗം ചെയ്ത കൊന്ന കേസിലെ പ്രതികൾ പൊലീസിൻെറ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി മനേക ഗാന്ധി. അപകടകരമായ കീഴ്വഴക്കത്തിനാണ് തെലങ്കാന പൊലീസ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് അവർ പറഞ്ഞു.
നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല. വിചാരണക്ക് മുമ്പ് പ്രതികളെ കൊല്ലുകയാണെങ്കിൽ കോടതിയും പൊലീസും നിയമസംവിധാനവും എന്തിനാണ്. അങ്ങനെയെങ്കിൽ തോക്കെടുത്ത് ആർക്കും ആരെ വേണമെങ്കിലും വെടിവെക്കാമല്ലോയെന്നും അവർ ചോദിച്ചു.
വനിത ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികൾ വെള്ളിയാഴ്ച പുലർച്ചെയാണ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഡ്രൈവറും മുഖ്യപ്രതിയുമായ ആരിഫ് (24), ലോറി ക്ലീനർമാരായ ജോലു ശിവ (20), ജോലു നവീൻ (20), ചിന്തകുണ്ട ചെന്നകേശവലു (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.