ന്യൂഡൽഹി: കോവിഡ് മഹാമാരി മനുഷ്യകുലത്തിനു മുന്നിൽ മനംമടുപ്പിച്ച കാഴ്ചകൾ 'സമ്മാനിച്ച' 2021 ലെ ഒരു ഏപ്രിൽ 23നാണ് ലോകം ഉൾക്കിടിലത്തോടെ കണ്ട ആ ചിത്രം റോയിട്ടേഴ്സിലൂടെ പുറത്തുവരുന്നത്. ഡൽഹിയിലെ പൊതുശ്മശാനത്തിൽ സ്ഥലമില്ലാത്ത രീതിയിൽ മൃതദേഹം കൂട്ടിവെച്ചിരിക്കുന്നതും ദഹിപ്പിക്കാനായി ആളുകൾ ദിവസങ്ങളോളം കാത്തിരിക്കുന്നതുമായ ചിത്രങ്ങൾ ഉള്ളുലയാതെ കാണാനാകുമായിരുന്നില്ല. ആ ചിത്രങ്ങൾക്ക് ഒടുവിൽ ഒരു പേരുണ്ടായിരുന്നു. ദാനിഷ് സിദ്ദിഖി. പി
താവ് അക്തർ സിദ്ദിഖി പറഞ്ഞതുപോലെ 'ധീരനും ലോകത്തിന്റെ വേദനകൾ നെഞ്ചിലേറ്റിയവനുമായ തികഞ്ഞ പ്രഫഷനൽ.' പക്ഷേ, ലോകത്തിന്റെ വേദനകൾ പകർത്തിയ കാമറാമാൻതന്നെ വേദനയാകുന്ന കാഴ്ചക്കാണ് 2021 ജൂലൈ 16 സാക്ഷ്യംവഹിച്ചത്. കാന്തഹാർ നഗരത്തിലെ സ്പിൻ ബോൾഡക് ജില്ലയിൽ അഫ്ഗാൻ സൈനികരും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ 38കാരനായ ദാനിഷ് കൊല്ലപ്പെടുകയായിരുന്നു.
കോവിഡ് കാരണം ലോകം നാലു ചുമരുകളിലേക്ക് ചുരുങ്ങിയപ്പോൾ ദാനിഷ് ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്നു. ദാനിഷ് തുടർച്ചയായി ചിത്രങ്ങൾ അധികാരികൾക്ക് മുന്നിലെത്തിച്ചു. അതെല്ലാം അവരുടെ കണ്ണുതുറപ്പിക്കുന്നതുമായിരുന്നു. അഫ്ഗാനിസ്താൻ സംഘർഷം, ഹോങ്കോങ് പ്രതിഷേധങ്ങൾ, ഏഷ്യ, മിഡിലീസ്റ്റ്, യൂറോപ് എന്നിവിടങ്ങളിലെ മറ്റ് പ്രധാന സംഭവങ്ങൾ എന്നിവ അദ്ദേഹം വിപുലമായി കവർചെയ്തു. 2019-2020ലെ റോഹിങ്ക്യൻ അഭയാർഥി പ്രവാഹത്തിന്റെ ചിത്രങ്ങൾ ലോകമെങ്ങും ചർച്ചചെയ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.