ഡൽഹി ജമാ മസ്ജിദ് സംരക്ഷിത സ്മാരകമാക്കണമെന്ന ആവശ്യം: ആർക്കിയോളജി വിഭാഗത്തിന് സമയം നൽകി ഹൈകോടതി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജ​മാ മ​സ്ജി​ദി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്ക് (എ.​എ​സ്.​ഐ) കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ച് ഡ​ൽ​ഹി ഹൈ​കോ​ട​തി. മ​സ്ജി​ദ് ‘സം​ര​ക്ഷി​ത സ്മാ​ര​ക’​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​ക​ളി​ലാ​ണ് ജ​സ്റ്റി​സു​മാ​രാ​യ പ്ര​തി​ഭ എം. ​സി​ങ്, അ​മി​ത് ശ​ർ​മ എ​ന്നി​വ​രു​ടെ ബെ​ഞ്ച് അ​ടു​ത്ത വാ​ദം കേ​ൾ​ക്ക​ൽ തി​യ​തി​യാ​യ ജ​നു​വ​രി 29ന് ​ഒ​രാ​ഴ്ച​ മു​മ്പെ​ങ്കി​ലും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. ഡി​സം​ബ​ർ 11നാ​യി​രു​ന്നു ഈ ​ഉ​ത്ത​ര​വ്. റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പ​ണ​ത്തി​നാ​യി ഒ​ക്ടോ​ബ​ർ 23ലെ ​ഉ​ത്ത​ര​വു പ്ര​കാ​രം സ​ർ​വേ​യോ പ​രി​ശോ​ധ​ന​യോ ന​ട​ത്താ​മെ​ന്നും 11ലെ ​ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

വ​ഖ​ഫ് ബോ​ർ​ഡി​ന്റെ പ്ര​തി​നി​ധി​ക​ളോ​ടൊ​പ്പം പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു കോ​ട​തി നി​ർ​ദേ​ശം. ഡി​സം​ബ​ർ 11ന് ​എ.​എ​സ്.​ഐ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​നി​ൽ സോ​ണി​യാ​ണ് കൂ​ടു​ത​ൽ സ​മ​യം തേ​ടി​യ​ത്. പ​രി​ശോ​ധ​ന​ക്കാ​യി പോ​കു​ന്ന സം​ഘ​ത്തി​നൊ​പ്പം ഹ​ര​ജി​ക്കാ​ര​ന്റെ അ​ഭി​ഭാ​ഷ​ക​നെ​യും കോ​ട​തി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സു​ഹൈ​ൽ അ​ഹ്മ​ദ് ഖാ​ൻ, അ​ജ​യ് ഗൗ​തം എ​ന്നി​വ​ർ 2014ൽ ​ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ൽ ജ​മാ​മ​സ്ജി​ദ് എ.​എ​സ്.​ഐ​യു​ടെ പ​രി​ധി​യി​ൽ വ​രാ​ത്ത​ത് ചോ​ദ്യം ചെ​യ്തി​രു​ന്നു. ജ​മാ​മ​സ്ജി​ദ് ഇ​മാം മൗ​ലാ​ന സെ​യ്ദ് അ​ഹ്മ​ദ് ബു​ഖാ​രി ‘ഷാ​ഹി ഇ​മാം’ എ​ന്ന പ​ദ​വി ഉ​പ​യോ​ഗി​ക്കു​ന്ന​തും മ​ക​നെ ഉ​പ ഇ​മാ​മാ​യി അ​വ​രോ​ധി​ക്കു​ന്ന​തും ചോ​ദ്യം ചെ​യ്യു​ക​യു​ണ്ടാ​യി.

ജ​മാ മ​സ്ജി​ദ് സം​ര​ക്ഷി​ത സ്മാ​ര​ക​മാ​യി പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​​മോ​ഹ​ൻ സി​ങ് ഷാ​ഹി ഇ​മാ​മി​ന് ഉ​റ​പ്പു​ന​ൽ​കി​യ കാ​ര്യം 2015ൽ ​എ.​എ​സ്.​ഐ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. മ​സ്ജി​ദ് സം​ര​ക്ഷി​ത സ്മാ​ര​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും ഇ​തി​നു​വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും പു​തി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ എ.​എ​സ്.​ഐ വ്യ​ക്ത​മാ​ക്കി.

സം​ര​ക്ഷി​ത സ്മാ​ര​ക​മാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്നും എ.​എ​സ്.​ഐ അ​റി​യി​ച്ചു. മു​ഗ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ നി​ർ​മി​ച്ച ജ​മാ​മ​സ്ജി​ദ് ഡ​ൽ​ഹി വ​ഖ​ഫ് ബോ​ർ​ഡി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ങ്കി​ലും എ.​​എ​സ്.​ഐ ആ​ണ് സം​ര​ക്ഷ​ണ ജോ​ലി നി​ർ​വ​ഹി​ക്കു​ന്ന​ത്.

പ​ള്ളി​ക​ൾ​ക്കും ദ​ർ​ഗ​ക​ൾ​ക്കു​മെ​തി​രാ​യ കേ​സു​ക​ളി​ൽ പു​തു​താ​യി സ​ർ​വേ ന​ട​ത്തു​ന്ന​ത് ഇ​നി​യൊ​രു​ത്ത​ര​വു​ണ്ടാ​കു​ന്ന​തു​വ​രെ സു​പ്രീം​കോ​ട​തി ത​ട​ഞ്ഞ​ത് ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ്. 1991ലെ ​ആ​രാ​ധ​നാ​ല​യ നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​യി ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചു​ള്ള പു​തി​യ കേ​സു​ക​ളൊ​ന്നും കോ​ട​തി​ക​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്നും ക​ഴി​ഞ്ഞ​യാ​ഴ്ച ചീ​ഫ് ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഇ​ത് കൂ​ടാ​തെ നി​ല​വി​ലു​ള്ള കേ​സു​ക​ളി​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വോ അ​ന്തി​മ ഉ​ത്ത​ര​വോ പു​റ​പ്പെ​ടു​വി​ക്ക​രു​തെ​ന്നും ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജ​യ് കു​മാ​ർ, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ​കൂ​ടി അ​ട​ങ്ങു​ന്ന ബെ​ഞ്ച് നി​ർ​ദേ​ശി​ക്കു​ക​യു​ണ്ടാ​യി.

അ​​തേ​സ​മ​യം പ​ള്ളി​ക​ൾ​ക്കും ദ​ർ​ഗ​ക​ൾ​ക്കും മേ​ൽ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് ഹി​ന്ദു​ത്വ​വാ​ദി​ക​ൾ സ​മ​ർ​പ്പി​ച്ച കേ​സു​ക​ളി​ൽ തു​ട​ർ​ന​ട​പ​ടി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. 1991ലെ ​നി​യ​മം ഇ​ത്ത​രം കേ​സു​ക​ൾ വ്യ​ക്ത​മാ​യി ത​ട​യു​ന്ന​തി​നാ​ൽ പ്ര​സ്തു​ത നി​യ​മ​ത്തി​ന്റെ സാ​ധു​ത തീ​രു​മാ​നി​ക്കും​വ​രെ ഇ​വ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.

സംഭൽ ക്ഷേത്രത്തിൽ ആരാധന തുടങ്ങി

സം​ഭ​ൽ (യു​പി): 46 വ​ർ​ഷ​ത്തി​നു ശേ​ഷം തു​റ​ന്ന ഭ​സ്മ ശ​ങ്ക​ർ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ ഹ​നു​മാ​ൻ വി​ഗ്ര​ഹ​ത്തി​ൽ പ്രാ​ർ​ഥി​ക്കാ​ൻ ചൊ​വ്വാ​ഴ്ച ഖ​ഗ്ഗു സ​രാ​യ് പ്ര​ദേ​ശ​ത്ത് ഭ​ക്ത​ജ​ന​ത്തി​ര​ക്ക്. പു​ല​ർ​ച്ച നാ​ലോ​ടെ ക്ഷേ​ത്രം വൃ​ത്തി​യാ​ക്കി ഹ​നു​മാ​ൻ ചാ​ലി​സ പാ​രാ​യ​ണം ചെ​യ്യു​ക​യും ചെ​യ്ത​താ​യി ക്ഷേ​ത്രം പൂ​ജാ​രി പ​റ​ഞ്ഞു. 1978 മു​ത​ൽ പൂ​ട്ടി​ക്കി​ട​ന്ന ക്ഷേ​ത്ര​ത്തി​ൽ ഹ​നു​മാ​ൻ വി​ഗ്ര​ഹ​ത്തി​ന് പു​റ​മെ ശി​വ​ലിം​ഗ​വും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Protected monument? Delhi HC grants time to ASI to conduct Jama Masjid survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.