ന്യൂഡൽഹി: റഫാൽ യുദ്ധവിമാന കരാർ പ്രകാരം ഇന്ത്യൻ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദസോൾട്ട് ഏവിയേഷനുണ്ടെന്നും കമ്പനിയാണ് ഇന്ത്യൻ വ്യവസായ പങ്കാളിയെ തീരുമാനിച്ചതെന്നും ദസോൾട്ട് ഏവിയേഷൻ വ്യക്തമാക്കി.
ഇന്ത്യൻ സർക്കാറാണ് റിലയൻസിനെ നിദ്ദേശിച്ചതെന്നും തങ്ങൾക്ക് മറ്റ് വഴികളില്ലായിരുന്നുവെന്നും മുൻ ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് കൂടുതൽ വ്യക്തതയുമായി ഫ്രഞ്ച് കമ്പനി രംഗത്തെത്തിയത്. റിലയൻസ് ഗ്രൂപ്പുമായുള്ള പങ്കാളിത്തം ദസോൾട്ട് ഏവിയേഷൻ സ്വയം തീരുമാനിച്ചതായിരുന്നെന്ന് കമ്പനി തന്നെ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
A propos du contrat Rafale en Inde https://t.co/ORqTQCkMJ8
— Dassault Aviation (@Dassault_OnAir) September 21, 2018
About the Rafale contract for India https://t.co/F9PVjJ6A4p
ഇടപാടിലെ ഇന്ത്യൻ പങ്കാളിയെ തീരുമാനിക്കുന്നതിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്ന് ഫ്രഞ്ച് സർക്കാർ വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യൻ വ്യവസായ പങ്കാളി ആരാണെന്നോ ആരാകണമെന്നോ ഉള്ള കാര്യത്തിൽ കമ്പനിയുടെ തെരഞ്ഞെടുപ്പിൽ സർക്കാർ ഇടപെട്ടിട്ടില്ല. വിമാനങ്ങൾ കൃത്യമായി എത്തിച്ചു നൽകുന്നുണ്ടെന്നും അവയുടെ ഗുണമേൻമയും ഉറപ്പു വരുത്തുക മാത്രമാണ് ഫ്രഞ്ച് സർക്കാർ ചെയ്തതെന്നും ഫ്രാൻസ് വെള്ളിയാഴ്ച രാത്രിയിൽ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.