റഫാൽ ഇടപാടിൽ ക്രമക്കേടുകൾ; 10 ലക്ഷം യൂറോ ഇടനില കമ്പനിക്ക് നൽകിയതായി വെളിപ്പെടുത്തൽ

ന്യൂ​ഡ​ൽ​ഹി: ഏ​റെ വി​വാ​ദ​മു​യ​ർ​ത്തി​യ റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ലെ അ​ഴി​മ​തി​യു​ടെ പു​തി​യ തെ​ളി​വ്​ പു​റ​ത്ത്. യു​ദ്ധ​വി​മാ​നം നി​ർ​മി​ക്കു​ന്ന ​ദ​സോ ക​മ്പ​നി ഇ​ന്ത്യ​ൻ ഇ​ട​നി​ല​ക്കാ​ര​ന്​ 10 ല​ക്ഷം യൂ​റോ (എ​ട്ട​ര കോ​ടി​യി​ലേ​റെ രൂ​പ) വ​ഴി​വി​ട്ട രീ​തി​യി​ൽ 'സ​മ്മാ​ന'​മാ​യി ന​ൽ​കി​യെ​ന്ന്​ ഫ്രാ​ൻ​സി​ലെ അ​ഴി​മ​തി ​വി​രു​ദ്ധ ഏ​ജ​ൻ​സി​യാ​യ 'ഏ​ജ​ൻ​സെ ഫ്രാ​ൻ​കൈ​സ്​ ആ​ൻ​റി ക​റ​പ്​​ഷ​ൻ' ന​ട​ത്തി​യ ഓ​ഡി​റ്റി​ൽ ക​ണ്ടെ​ത്തി.

ദ​സോ ക​മ്പ​നി​യി​ൽ ന​ട​ന്ന ഓ​ഡി​റ്റി​ലാ​ണ്​ ക്ര​മ​ക്കേ​ട്​ ക​ണ്ടെ​ത്തി​യ​ത്. 2016ൽ ​റ​ഫാ​ൽ ക​രാ​ർ ഉ​റ​പ്പി​ച്ച​തി​നു പി​ന്നാ​ലെ ദ​സോ​യു​ടെ സ​ബ്​ കോ​ൺ​​ട്രാ​ക്​​ട​റാ​യ ഡി​ഫ്​​സി​സ്​ സൊ​ലൂ​ഷ​ൻ​സ്​ എ​ന്ന്​ ഇ​ന്ത്യ​ൻ ക​മ്പ​നി​ക്ക്​ 10,17,850 യൂ​റോ ന​ൽ​കി​യെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. പാ​രി​സ്​ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 'മീ​ഡി​യ​പാ​ർ​ട്ട്​' ആ​ണ്​ ഇ​തി​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ഇ​തു​മാ​യി ബ​ന്ധ​​പ്പെ​ട്ട ദു​രൂ​ഹ​ത​ക​ൾ ഇ​വ​യാ​ണ്​:

•ഇ​ന്ത്യ​യി​ലെ വി​വാ​ദ വ്യ​വ​സാ​യി സു​ഷ​ൻ ഗു​പ്​​ത​യു​മാ​യി ബ​ന്ധ​മു​ള്ള ക​മ്പ​നി​യാ​ണ്​ ഡി​ഫ്​​സി​സ്​ സൊ​ലൂ​ഷ​ൻ​സ്. നേ​ര​ത്തേ അ​ഗ​സ്​​റ്റ വെ​സ്​​റ്റ്​​ലാ​ൻ​ഡ്​ വി.​വി.​ഐ.​പി ഹെ​ലി​കോ​പ്​​ട​ർ ക്ര​മ​ക്കേ​ടി​ൽ അ​റ​സ്​​റ്റി​ലാ​യി പി​ന്നീ​ട്​ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ വ്യ​ക്​​തി​യാ​ണ്​ സു​ഷ​ൻ ഗു​പ്​​ത.

•റ​ഫാ​ൽ പോ​ർ​വി​മാ​ന​ത്തി​െൻറ 50 മാ​തൃ​ക​ക​ൾ ഉ​ണ്ടാ​ക്കി ന​ൽ​കാ​നാ​ണ്​ ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ്​ ദ​സോ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ക​മ്പ​നി​യു​ടെ സ്വ​ന്തം വി​മാ​ന​ത്തി​െൻറ മോ​ഡ​ൽ അ​വ​ർ​ക്കു ത​ന്നെ നി​ർ​മി​ക്കാ​മെ​ന്നി​രി​ക്കെ, അ​തി​നാ​യി 20,000 യൂ​റോ​യു​ടെ ഓ​ർ​ഡ​ർ ഇ​ന്ത്യ​യി​ലെ ഒ​രു ക​മ്പ​നി​ക്ക്​ ദ​സോ ന​ൽ​കി​യ​ത്​ എ​ന്തി​നാ​ണ്​? ഇ​ട​പാ​ടു​കാ​ര​ന്​ സ​മ്മാ​ന​മെ​ന്ന നി​ല​യി​ൽ ആ ​ചെ​ല​വ്​ അ​ക്കൗ​ണ്ടി​ൽ കാ​ണി​ച്ച​ത്​ എ​ന്തു​കൊ​ണ്ടാ​ണ്​?

•ചെ​റി​യൊ​രു കാ​റി​െൻറ വ​ലു​പ്പം കാ​ണേ​ണ്ട ഈ ​വി​മാ​ന മാ​തൃ​ക ഉ​ണ്ടാ​ക്കി​യെ​ങ്കി​ൽ, അ​ത്​ എ​വി​ടെ? അ​തി​െൻറ ഒ​രു ഫോ​​ട്ടോ എ​ങ്കി​ലും കാ​ണി​ക്കാ​നു​ണ്ടോ? തെ​ളി​വി​നാ​യി ഏ​തെ​ങ്കി​ലും രേ​ഖ​ക​ളോ ഫോ​േ​ട്ടാ​േ​യാ ഓ​ഡി​റ്റി​ങ്​ ഏ​ജ​ൻ​സി​ക്ക്​ ന​ൽ​കാ​ൻ ക​മ്പ​നി​ക്ക്​ സാ​ധി​ച്ചി​ട്ടി​ല്ല.

•പു​തി​യ റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച്​ കേ​ന്ദ്ര​സ​ർ​ക്കാ​റോ ബി​ജെ.​പി നേ​തൃ​ത്വ​മോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. നേ​ര​ത്തേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​ക്ക​ടി നി​ഷേ​ധി​ച്ചി​രു​ന്നു.

ഇ​തു​വ​രെ കൈ​മാ​റി​യ​ത്​ 11 വി​മാ​ന​ങ്ങ​ൾ

ഫ്രാ​ൻ​സു​മാ​യു​ള്ള ക​രാ​ർ പ്ര​കാ​രം ഇ​തു​വ​രെ ഇ​ന്ത്യ​യി​ൽ എ​ത്തി​യ​ത്​ 11 റ​ഫാ​ൽ പോ​ർ​വി​മാ​ന​ങ്ങ​ൾ. 36 വി​മാ​ന​ങ്ങ​ൾ​ക്കാ​ണ്​ മോ​ദി​സ​ർ​ക്കാ​ർ ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. ഏ​പ്രി​ൽ, മേ​യ്​ മാ​സ​ങ്ങ​ളി​ലാ​യി ഒ​മ്പ​തു വി​മാ​ന​ങ്ങ​ൾ കൂ​ടി ഇ​ന്ത്യ​ക്ക്​ ന​ൽ​കും. തു​ട​ക്കം മു​ത​ൽ ത​ന്നെ വ​ലി​യ ആ​രോ​പ​ണ​മാ​ണ്​ 7.87 ബി​ല്യ​ൻ യൂ​റോ​യു​ടെ (68,000 കോ​ടി രൂ​പ) റ​ഫാ​ൽ ഇ​ട​പാ​ടി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള​ത്.

അ​ന്വേ​ഷ​ണം വേ​ണം –കോ​ൺ​ഗ്ര​സ്​

റ​ഫാ​ൽ പോ​ർ​വി​മാ​ന ക​രാ​റി​ൽ ഇ​ന്ത്യ​ൻ ഇ​ട​നി​ല​ക്കാ​ര​ന്​ ദ​സോ ക​മ്പ​നി 10 ല​ക്ഷം യൂ​റോ സ​മ്മാ​നം ന​ൽ​കി​യെ​ന്ന റി​പ്പോ​ർ​ട്ട്​ മു​ൻ​നി​ർ​ത്തി റ​ഫാ​ൽ ഇ​ട​പാ​ടി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്. ഇ​തേ​ക്കു​റി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ശ​ദീ​ക​രി​ക്ക​ണം.

പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ൽ അ​ഴി​മ​തി​യ​ു​ണ്ടെ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണം ശ​രി​വെ​ക്കു​ന്ന​താ​ണ്​ ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന ഫ്ര​ഞ്ച്​ മാ​ധ്യ​മ റി​പ്പോ​ർ​​ട്ടെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ ര​ൺ​ദീ​പ്​​സി​ങ്​ സു​ർ​ജേ​വാ​ല പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​റി​ൽ ആ​രാ​ണ്​ ഈ ​പ​ണം പ​റ്റി​യ​ത് എ​ന്നു ക​ണ്ടെ​ത്താ​ൻ സ​മ​ഗ്ര​വും സ്വ​ത​ന്ത്ര​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ണം.

ര​ണ്ടു ഭ​ര​ണ​കൂ​ട​ങ്ങ​ൾ ത​മ്മി​ൽ ന​ട​ത്തി​യ സൈ​നി​ക ഇ​ട​പാ​ടി​ൽ ഇ​ട​നി​ല​ക്കാ​ര​നും ക​മീ​ഷ​നും എ​ങ്ങ​നെ അ​നു​വ​ദി​ക്ക​പ്പെ​ട്ടു? പ്ര​തി​രോ​ധ ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണി​ത്. പ്ര​തി​രോ​ധ ഇ​ട​പാ​ടി​ൽ ഇ​ട​നി​ല​ക്കാ​ര​നോ ക​മീ​ഷ​നോ കോ​ഴ​യോ ഉ​ണ്ടെ​ന്ന തെ​ളി​വു ല​ഭി​ച്ചാ​ൽ അ​ത്​ ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണ്. നി​യ​മം അ​നു​സ​രി​ച്ചാ​ണെ​ങ്കി​ൽ ക​രാ​ർ റ​ദ്ദാ​ക്ക​ണം. ഇ​ട​പാ​ടു​കാ​രെ വി​ല​ക്ക​ണം. കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ക​മ്പ​നി​യി​ൽ​നി​ന്ന്​ പി​ഴ ഈ​ടാ​ക്ക​ണം -സു​ർ​ജേ​വാ​ല പ​റ​ഞ്ഞു.

Tags:    
News Summary - Dassault Paid 1 Million Euros To Indian Middleman In Rafale Deal: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.