റഫാലിൽ അംബാനിയെ പങ്കാളിയാക്കണമെന്ന്​ നിർബന്ധിത വ്യവസ്​ഥയെന്ന്​ വെളിപ്പെടുത്തൽ

ന്യൂഡൽഹി: റഫാൽ ഇടപാടിൽ നിർണായകമായ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച്​ മാധ്യമ സ്​ഥാപനം. അനിൽ അംബാനിയുടെ ഉടമസ്​ഥതയിലുള്ള റിലയൻസ്​ ഡിഫൻസിനെ ഇടപാടിൽ പങ്കാളിയാക്കൽ നിർബന്ധിത വ്യവസ്​ഥയായിരുന്നുവെന്ന്​​​​ ഫ്രഞ്ച്​ കമ്പനി ദസോ ഏവിയേഷ​​​​​​െൻറ ആഭ്യന്തര രേഖകൾ തെളിയിക്കുന്നതായി ഫ്രഞ്ച്​ മാധ്യമം ‘മീഡിയ പാർട്ട്’​ റിപ്പോർട്ട്​ ചെയ്​തു.

കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഫ്രാൻസിൽ സന്ദർശനത്തിനെത്തുന്നതിന്​ തൊട്ടുതലേന്നാണ്​ പ്രതിപക്ഷ വാദങ്ങൾക്ക്​ കൂടുതൽ കരുത്തുപകരുന്ന വെളിപ്പെടുത്തൽ. ‘കരാർ നടപ്പാകണമെങ്കിൽ ഇന്ത്യൻ പങ്കാളിയായി റിലയൻസ്​ ഡിഫൻസിനെ പരി​ഗണിച്ചേതീരൂ എന്ന്​ ദസോ ഏവിയേഷൻ കണക്കാക്കിയ​തി​​​​​​െൻറ രേഖ തങ്ങളുടെ വശമുണ്ടെന്ന്​ ‘മീഡിയ പാർട്ട്​’ അന്വേഷണ റിപ്പോർട്ട്​ പറയുന്നു. ഇന്ത്യൻ വിപണി പിടിക്കാനുള്ള വഴിയായതിനാൽ ഫ്രഞ്ച്​ ആയുധ നിർമാണ കമ്പനി നിർബന്ധത്തിന്​ വഴങ്ങുകയായിരുന്നു. റഫാൽ ഇടപാടിൽ കൂടെനിന്ന ഉദ്യോഗസ്​ഥർക്ക്​ പ്ര​ത്യുപകാരം നൽകിയും എതിരെ നിന്നവരെ ശിക്ഷിച്ചും മോദി സർക്കാർ മാറ്റിയെഴുതുകയായിരുന്നുവെന്ന്​ കോൺഗ്രസ്​ ആരോപിച്ചിരുന്നു.

ഇൗ വാദങ്ങൾക്കും ഇതോടെ ശക്​തി ലഭിക്കും. ഇന്ത്യയിൽ ആരെ പങ്കാളിയാക്കണമെന്ന കാര്യത്തിൽ ദസോ എയ്​റോനോട്ടിക്​സിന്​ അഭിപ്രായ സ്വാതന്ത്ര്യമില്ലായിരുന്നുവെന്ന്​ മുൻ ഫ്രഞ്ച്​ പ്രസിഡൻറ്​ ഫ്രാങ്​സ്വ ഒാലൻഡും​ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇതോടെ, സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട്​ പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും കേന്ദ്രസർക്കാർ വഴങ്ങിയില്ല. ഇതിനു പിന്നാലെയാണ്​ ദസോ രേഖകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്​. പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച്​ ദസോ ഏവിയേഷൻ അധികൃതർ പ്രതികരിച്ചിട്ടില്ല.

2016ലാണ്​ ഫ്രഞ്ച്​ കമ്പനിയിൽനിന്ന്​ 36 റഫാൽ യുദ്ധ വിമാനങ്ങൾ 58,000 കോടി രൂപക്ക്​ വാങ്ങാൻ ഇന്ത്യ കരാറിലെത്തുന്നത്​. അമിതവില നൽകിയാണ്​ കരാറെന്ന്​ ​േകാൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ആരോപിക്കുന്നു.

Tags:    
News Summary - Dassault Papers Show Reliance Entry- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.