ബംഗാളിൻെറ പുത്രി; റിയ ചക്രബർത്തിയെ പിന്തുണച്ച്​ കോൺഗ്രസ്​ റാലി

കൊൽക്കത്ത: ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്​ രാജ്​പുത്തിൻെറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന്​ കേസിൽ അറസ്​റ്റിലായ നടി റിയ ചക്രബർത്തിയെ പിന്തുണച്ച്​ കോൺഗ്രസ്​. റിയക്ക്​ പിന്തുണയുമായി കോൺഗ്രസ്​ കൊൽക്കത്തയിൽ റാലി നടത്തി.

രാഷ്​ട്രീയ ഗൂഢാലോചനയാണ്​ റിയക്കെതിരെ നടന്നത്​. പ്രതികാര ബുദ്ധിയോടെയാണ്​ അവർക്കെതിരെ കേസെടുത്തതെന്നും ഇത്​ അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ്​ ട്വീറ്റ്​ ചെയ്​തു. വെല്ലിങ്​ടൺ ജങ്​ഷനിലെ കോൺഗ്രസ്​ ഓഫീസിൽ നിന്നാണ്​ റാലി തുടങ്ങിയത്​. ​കോൺഗ്രസ് പശ്​ചിമ ബംഗാൾ​ അധ്യക്ഷൻ ആദിർ രഞ്​ജൻ ചൗധരിയുടെ നിർദേശപ്രകാരമാണ്​ റാലി നടത്തിയതെന്നും പാർട്ടി വ്യക്​തമാക്കി.

മുംബൈയിലെ ബൈകുള ജയിലിലാണ്​ റിയ ചക്രബർത്തിയുള്ളത്​. റിയയുടെ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്​ച തള്ളിയിരുന്നു. നാർക്കോടിക്​സ്​ കൺട്രോൾ ബ്യൂറോയാണ്​ റിയയെ അറസ്​റ്റ്​ ചെയ്​തത്​. 

Tags:    
News Summary - "Daughter Of Bengal": Congress Backs Rhea Chakraborty With Kolkata Rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.