ചെന്നൈ: വനം കൊള്ളക്കാരൻ വീരപ്പൻ വിഹരിച്ച സത്യമംഗലം കാടുകളിൽ നിധിശേഖരമുണ്ടെന്ന് മകൾ വിജയലക്ഷ്മി.
വീരപ്പനും സുഹൃത്ത് ഗോവിന്ദനും മാത്രമെ നിധി സൂക്ഷിച്ച സ്ഥലം അറിയൂ. രണ്ടുപേരും ജീവിച്ചിരിപ്പില്ല. എന്നാൽ, വനഭാഗങ്ങളിൽ പലയിടത്തും കോടികളുടെ നിധിശേഖരമുണ്ടെന്ന് വിജയലക്ഷ്മി പറഞ്ഞു.
വിജയലക്ഷ്മി അഭിനയിച്ച 'മാവീരൻ പിള്ളൈ' സിനിമയുടെ ഫസ്റ്റ്ലുക് പോസ്റ്റ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇൗ സിനിമയുടെ അണിയറ പ്രവർത്തകർ ചെന്നൈയിൽ വിളിച്ച വാർത്തസമ്മേളനത്തിലാണ് വിജയലക്ഷ്മി നിധിശേഖരത്തെക്കുറിച്ച് പറഞ്ഞത്.
വീരപ്പൻ-മുത്തുലക്ഷ്മി ദമ്പതികൾക്ക് രണ്ട് പെൺമക്കളാണുള്ളത്. അഡ്വ. വിദ്യാറാണി ബി.ജെ.പിയിലും എം.എ ബിരുദധാരിയായ വിജയലക്ഷ്മി തമിഴക വാഴ്വുരിമൈ കക്ഷിയിലുമാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.