ചണ്ഡിഗഡ്: കോവിഡ് വാക്സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സിനായ 'കോവാക്സിൻ' സ്വീകരിച്ച് ദിവസങ്ങൾക്കകമാണ് അനിൽ വിജിന് രോഗം സ്ഥിരീകരിച്ചത്. മന്ത്രി ട്വിറ്ററിലൂടെ രോഗവിവരം അറിയിച്ചത്.
അംബാല കേൻറാൺമെൻറ് ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രിയിപ്പോൾ. താനുമായി അടുത്ത സമ്പർക്കം പുലർത്തിയ വ്യക്തികൾ കോവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് മന്ത്രി അഭ്യർഥിച്ചു. നവംബർ 20നായിരുന്നു മന്ത്രി വാക്സിൻ സ്വീകരിച്ചത്.
വാക്സിൻ പരീക്ഷണത്തിൻെറ മൂന്നാം ഘട്ടത്തിൻെറ ഭാഗമായാണ് മന്ത്രി വാക്സിൻ സ്വീകരിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ) ഭാരത് ബയോടെകും സംയുക്തമായാണ് കോവാക്സിൻ വികസിപ്പിക്കുന്നത്.
നേരത്തെ വാക്സിൻ പരീക്ഷണത്തിൻെറ ആദ്യ രണ്ട് ഘട്ടങ്ങൾ വിജയകരമായി പുർത്തിയാക്കിയതായി നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.