മേയിൽ മരിച്ച വയോധികൻ ഈ മാസം കോവിഡ്​ വാക്​സിൻ സ്വീകരിച്ചതായി മെസേജ്​; അന്വേഷണം

രാജ്​ഗഡ്​: മധ്യപ്രദേശിൽ മേയ്​ മാസത്തിൽ മരിച്ച വയോധികൻ ഡിസംബറിൽ​ കോവിഡ്​ പ്രതി​േരാധ വാക്​സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റ്​. രാജ്​ഗഡ്​ ജില്ലയിലെ ബയോര ടൗൺ നിവാസിയായിരുന്ന 78കാരൻ പുരു​േഷാത്തം ശാക്യവാറിന്‍റെ പേരിലാണ്​ കഴിഞ്ഞദിവസം കോവിഡ്​ വാക്​സിൻ രണ്ടാം ഡോസ്​ സ്വീകരിച്ചെന്ന സന്ദേശം വന്നത്​.

പുരുഷോത്തം കഴിഞ്ഞ മേയ്​ മാസത്തിൽ മരിച്ചിരുന്നു. ഡിസംബർ മൂന്നിനാണ്​ മകന്‍റെ മൊബൈൽ ​ഫോണിലേക്ക്​ സന്ദേശം ലഭിച്ചത്​. കമ്പ്യൂട്ടറിലെ പിഴവാണ്​ ഇതിന്​ കാരണമെന്ന്​ അധികൃതർ പറഞ്ഞു.

ഡിസംബർ മൂന്നിന്​ ഫൂൽ സിങ്​ ശാക്യവാറിന്‍റെ ഫോണിലേക്ക്​ സന്ദേശം എത്തുകയായിരുന്നു. പുരോഷോത്തം രണ്ടാം ഡോസ്​ വാക്​സിൻ സ്വീകരിച്ചുവെന്നും കോവിഡ്​ സർട്ടിഫിക്കറ്റ്​ ഡൗൺലോഡ്​ ചെയ്യാമെന്നും ഇതിൽ പറയുന്നു. ഏപ്രിൽ 28ന്​ പുരുഷോത്തം ആദ്യ ഡോസ്​ വാക്​സിൻ സ്വീകരിച്ചിരുന്നു. എന്നാൽ മേയ്​ 24ന്​ ചികിത്സക്കിടെ ഇ​ൻഡോറിൽ അദ്ദേഹം മരിച്ചു.

​സന്ദേശം ലഭിച്ചതോടെ ഫൂൽ സിങ്​ ജില്ല അധികാരികളെ​ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ​​അന്വേഷണം നടത്തുമെന്ന്​ ജില്ല വാക്​സിനേഷൻ ഓഫിസർ ഡോ. പി.എൽ. ബഗോറിയ പറഞ്ഞു. തെറ്റായ മൊബൈൽ ​നമ്പറും വിലാസവും ഉപയോഗിച്ച്​ മറ്റാരെങ്കില​ും വാക്​സിൻ സ്വീകരി​ച്ചിട്ടുണ്ടോയെന്ന്​ പര​ിശോധിക്കുമെന്ന്​ ​ബ്ലോക്ക്​ മെഡിക്കൽ ഓഫിസർ അറിയിച്ചു. 

Tags:    
News Summary - Dead Man Gets Covid 19 Vaccine Certificate In Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.