ഉന്നാവോ പെൺകുട്ടിയുടെ മരണം അതീവ ദുഃഖകരമെന്ന്​ യോഗി

ലഖ്​നോ: ഉന്നാവോയിൽ ബലാൽസംഗ കേസിലെ പ്രതികൾ തീകൊളുത്തിയ പെൺകുട്ടി മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. പെൺകുട്ടി കൊല്ലപ്പെട്ടുവെന്ന വാർത്ത അതീവ ദുഃഖമുണ്ടാക്കുന്നതാണെന്ന്​ യോഗി പറഞ്ഞു. അതിവേഗ കോടതികൾ സ്ഥാപിച്ച്​ കേസിലെ വിചാരണ നടത്തും. കുറ്റക്കാർക്ക്​ കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

90 ശതമാനം പൊള്ളലോടെ ഡൽഹിയിലെ സഫ്​ദർജംങ്​ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഉന്നാവേ പെൺകുട്ടി വെള്ളിയാഴ്​ച രാത്രിയാണ്​ മരിച്ചത്​. ഉത്തർപ്രദേശിൽ നിന്ന്​ വ്യാഴാഴ്​ച രാത്രിയാണ്​ എയർലിഫ്​റ്റിങ്ങിലൂടെ​ പെൺകുട്ടിയെ ഡൽഹിയിലെത്തിച്ചത്​.

പോസ്​റ്റ്​മോർട്ടം നടപടികൾക്ക്​ ശേഷം പെൺകുട്ടിയുടെ മൃതദേഹം വൈകീട്ട്​ തന്നെ ബന്ധുക്കൾക്ക്​ കൈമാറുമെന്നാണ്​ ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - Death Of Unnao Woman "Extremely Saddening": Yogi Adityanath-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.