ന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള നിർണായക ആരോപണം താൻ ഉന്നയിക്കുന്നില്ലെന്ന് സകിയ ജാഫരിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. എസ്.െഎ.ടി റിപ്പോർട്ടിലെ കണ്ടെത്തൽ താൻ ഇപ്പോൾ ചോദ്യം ചെയ്യുന്നില്ലെന്നും അക്കാര്യത്തിൽ പുനരന്വേഷണം വേണമെന്ന ആവശ്യത്തിൽ താൻ ഉൗന്നുന്നില്ലെന്നും സിബൽ വ്യക്തമാക്കി.
മോദിക്കെതിരെ പുനരന്വേഷണം ആവശ്യമില്ലെന്ന സിബലിെൻറ വാദം രേഖപ്പെടുത്തുകയാെണന്ന് സുപ്രീംകോടതി പറഞ്ഞപ്പോൾ താൻ സംശയത്തിനിടയില്ലാത്ത വിധം രേഖാമൂലം എഴുതി നൽകാമെന്ന് സിബൽ ബോധിപ്പിച്ചു. 2002 ഫെബ്രുവരി 27ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തെ കുറിച്ച് സകിയ ജാഫരിയുടെ ഹരജിയിൽ ഉണ്ടായിരുന്നുവെങ്കിലും കപിൽ സിബൽ അത് വിട്ടുകളഞ്ഞുവെന്ന് എസ്.െഎ.ടി(പ്രത്യേക അന്വേഷണ സംഘം)ക്ക് വേണ്ടി ഹാജരായ മുകുൾ രോഹതഗി സുപ്രീംകോടതി ബെഞ്ചിെൻറ ശ്രദ്ധയിൽപെടുത്തുകയായിരുന്നു.
ഇതുകേട്ട ജസ്റ്റിസ് എ.എം. ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച് ഇൗ ആരോപണം ഇപ്പോഴും ഉന്നയിക്കുന്നുണ്ടോ എന്ന് കപിൽ സിബലിനോട് ചോദിച്ചു. സൈന്യത്തെ ഇറക്കുന്നതിലടക്കം മുൻ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ സകിയ ജാഫരി ഉന്നയിച്ചിരുന്നുവെന്നും രോഹതഗി വീണ്ടും പറഞ്ഞു. കലാപം തുടങ്ങി ആദ്യ മൂന്നു മണിക്കൂറിനുള്ളിൽ സൈന്യത്തെ വിളിച്ചിട്ടുണ്ടെന്നും കാലതാമസം ഉണ്ടായില്ലെങ്കിൽ പിന്നെ വൻ ഗൂഢാലോചന നിലനിൽക്കില്ലെന്നും രോഹതഗി വാദിച്ചു.
സിബൽ വായിക്കാതിരുന്നത് കൊണ്ടു മാത്രം മുൻ ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നില്ല എന്ന് വരുന്നിെല്ലന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയേപ്പാൾ സിബൽ ആ വാദത്തിൽ ഉൗന്നുന്നില്ലെന്ന് രോഹതഗി വാദിച്ചു. ആരോപണം വായിക്കാതിരുന്നിട്ടുണ്ടെങ്കിലും മറ്റു ആരോപണങ്ങളെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ പുനരന്വേഷണം ആവശ്യപ്പെടുന്നുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ സിബൽ തന്നെ വ്യക്തത വരുത്തണമെന്ന് സുപ്രീംകോടതി ആവശ്യെപ്പട്ടു. അപ്പോഴാണ് താൻ ആ ആരോപണത്തിൽ ഉൗന്നുന്നില്ലെന്നും അതിൽ പുനരന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും സിബൽ ബോധിപ്പിച്ചത്.
നരേന്ദ്ര േമാദിക്കെതിരെ ഹരജിയിൽ ഉന്നയിച്ച ആരോപണങ്ങൾ രോഹതഗി തുടർന്നും വായിച്ചപ്പോൾ സിബൽ വാദം തടസ്സപ്പെടുത്തി. േമാദിയെ കുറിച്ച് താൻ പരാമർശിച്ചിട്ടില്ലെന്നും താങ്കൾ ഇനിയും മോദിയെ കുറിച്ചുള്ള ആരോപണങ്ങളുെട വായന തുടരുകയാണെങ്കിൽ തനിക്കത് നേരിടേണ്ടിവരുമെന്നും സിബൽ രോഹതഗിയോടു പറഞ്ഞു. രോഹതഗിയുടെ വാദം ഡിസംബർ ഒന്നിന് തുടരും.
കപിൽ സിബൽ കോടതിയിൽ പറഞ്ഞത്
''താൻ ആ ആരോപണം വായിക്കാതിരുന്നത് അതിനെ അവലംബിക്കാത്തതു കൊണ്ടും അതേക്കുറിച്ച് തർക്കം വേണ്ടെന്നും കരുതിയാണ്. പുനരന്വേഷണം ആവശ്യമുള്ള തർക്കമില്ലാത്ത രേഖകളും വിഷയങ്ങളും തന്നെ ധാരാളം താൻ കോടതിക്ക് മുമ്പാകെ നൽകിയിട്ടുണ്ടെന്നും സിബൽ കൂട്ടിച്ചേർത്തു. മോദിക്കെതിരായ ആരോപണം തള്ളിയ എസ്.െഎ.ടിയുടെ കണ്ടെത്തൽ താങ്കൾ ചോദ്യം ചെയ്യുന്നില്ല അല്ലേ എന്ന് ബെഞ്ച് വീണ്ടും സിബലിനോട് ആവർത്തിച്ച് ചോദിച്ചു.
ഇല്ല അക്കാര്യത്തിൽ പുനരന്വേഷണം വേണമെന്ന ആവശ്യത്തിൽ താൻ ഉൗന്നുന്നില്ലെന്ന് സിബൽ ഇതിന് മറുപടി നൽകി. ഇൗ ആരോപണം തള്ളിക്കളയുന്ന എസ്.െഎ.ടിയുടെ റിപ്പോർട്ട് താൻ ചോദ്യം ചെയ്യുന്നില്ല. ആരോപണത്തിൽ പുനരന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് മുമ്പാകെ സിബൽ വ്യക്തമാക്കി. ഒന്നും എന്നെന്നേക്കുമായി അടച്ചിട്ടതല്ലെന്നും നാളെ മറ്റു തെളിവുകൾ വന്നാൽ 1984ലെ ഡൽഹി കലാപം പോലെ പുനരന്വേഷണം നടത്താമെന്നും സിബൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.