ലഖ്നോ: ഹാഥറസ് ബലാത്സംഗ കേസ് യു.പി സർക്കാറിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. രാജ്യദ്രോഹം, അന്താരാഷ്ട്ര ഗൂഢാലോചന, സമുദായങ്ങൾക്കിടയിൽ സ്പർധ വളർത്തൽ തുടങ്ങിയവയെ കുറിച്ചെല്ലാം എഫ്.ഐ.ആറിൽ പരാമർശമുണ്ട്. സംസ്ഥാനത്തെ വികസനത്തിൽ അസ്വസ്ഥരായവരാണ് ഹാഥറസ് ബലാത്സംഗത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതെന്ന ആരോപണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി മണിക്കൂറുകൾക്കകമാണ് കേസ്.
ഹാഥറസ് കേസിൽ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. അന്വേഷണത്തിലൂടെ അത് പുറത്ത് കൊണ്ടു വരുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. നേരത്തെ പെൺകുട്ടിയുടെ വീട് സന്ദർശിച്ച ചില പ്രതിപക്ഷ പാർട്ടി അംഗങ്ങൾക്കെതിരെ യു.പി പൊലീസ് കേസെടുത്തിരുന്നു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു കേസ്. ഹാഥറസ് ബലാത്സംഗം യു.പി സർക്കാറിനെതിരെ തിരിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും ഇതിെൻറ മറവിൽ ജാതിസംഘർഷമുണ്ടാക്കാനാണ് ശ്രമമെന്നും യോഗി പറഞ്ഞിരുന്നു.
ഹാഥറസ് കേസിൽ കടുത്ത വിമർശനമാണ് യോഗി സർക്കാറിനെതിരെ ഉയർന്നത്. കേസ് അന്വേഷണത്തിലുൾപ്പടെ വൻ വീഴ്ച സർക്കാർ സംവിധാനങ്ങൾക്ക് പറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പെൺകുട്ടിയുടെ ഗ്രാമത്തിലേക്ക് പ്രതിപക്ഷ പാർട്ടി നേതാക്കളെ കടത്തി വിടാത്തതും വിമർശനങ്ങൾക്ക് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.