മുകേഷ് അംബാനിയുടെ ഡീപ്ഫേക്ക് വിഡിയോ ഉപയോഗിച്ച് ഡോക്ടറുടെ ഏഴ് ലക്ഷം തട്ടി

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ ഡീപ്ഫേക്ക് വിഡിയോ ഉപയോഗിച്ച് ഡോക്ടറുടെ ഏഴ് ലക്ഷം രൂപ തട്ടി. മുംബൈയിലെ അന്ധേരിയിലെ ആയുർവേദ ഡോക്ടറായ ​കെ.എച്ച് പാട്ടീലാണ് തട്ടിപ്പിനിരയായത്. ഇൻസ്റ്റഗ്രാമിലെ മുകേഷ് അംബാനിയുടെ ഡീപ്ഫേക്ക് വിഡിയോയാണ് തട്ടിപ്പ് നടത്താൻ പ്രതികൾ ഉപയോഗിച്ചത്.

ഏപ്രിൽ 15നാണ് തന്റെ ഇൻസ്റ്റഗ്രാം ഫീഡിൽ ഡോ.പാട്ടീൽ വിഡിയോ കാണുന്നത്. ഡിപ്ഫേക്ക് വിഡിയോയിൽ അംബാനി ഉയർന്ന നിക്ഷേപം വാഗ്ദാനം ചെയ്യുന്ന കമ്പനിയെ പ്രൊമോട്ട് ചെയ്യുന്നതാണ് പാട്ടീൽ കണ്ടത്. തുടർന്ന് ഇൻസ്റ്റഗ്രാമിലൂടെ ഇവരുമായി ബന്ധപ്പെടുകയും ചെയ്തു.

തുടർന്ന് കമ്പനി ലണ്ടനിലും ബാന്ദ്ര കുർളയിലും ഓഫീസുണ്ടെന്ന് വിശ്വസിപ്പിച്ച് ഡോക്ടറിൽ നിന്നും മെയ് മുതൽ ജൂൺ വരെയുള്ള കാലയളവിൽ 7.1 ലക്ഷം രൂപ നിക്ഷേപമായി വാങ്ങി. മാസങ്ങൾക്കുള്ളിൽ തന്നെ നിക്ഷേപത്തിൽ നിന്ന് 30 ലക്ഷം രൂപ വരെ ലാഭമുണ്ടായി. പിന്നീട് ഈ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഓഷിവാര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാട്ടീൽ പണം കൈമാറിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എ.ഐ ഉപയോഗിച്ച് ഓഹരി വിപണിയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ ഇപ്പോൾ ക്രമാതീതമായി വർധിക്കുന്നതായി റിപ്പോർട്ടുണ്ട്.

Tags:    
News Summary - Deepfake video of Mukesh Ambani used to cheat Mumbai doctor of Rs 7 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.