ന്യൂഡൽഹി: പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ എത്രപേർ ക ൊല്ലപ്പെട്ടുവെന്ന കാര്യത്തിൽ പ്രത്യേകിച്ച് കണക്കൊന്നും അവതരിപ്പിക്കാനില്ലെന്ന ് പ്രതിരോധമന്ത്രി നിർമല സീതാരാമൻ. സംഭവം നടന്ന് ആദ്യമായാണ് ഒരു മുതിർന്ന കേന്ദ് രമന്ത്രി മരണത്തിൽ ഒൗദ്യോഗിക കണക്കില്ലെന്ന് വ്യക്തമാക്കുന്നത്. ഇൗ വിഷയത്തിൽ സർക ്കാറിെൻറ മൗനം പ്രതിപക്ഷം ഉൾപ്പെടെ ചർച്ചയാക്കിയിരുന്നു. കഴിഞ്ഞദിവസം എയർ ചീഫ് മാർ ഷൽ ബി.എസ്. ധനോവയും മന്ത്രി സ്വീകരിച്ച നിലപാടാണ് എടുത്തത്.
എന്നാൽ, നിർമല സീതാരാമെൻറ പ്രസ്താവന ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്ക് തിരിച്ചടിയായി. ചുരുങ്ങിയത് 250 ഭീകരർ ബാലാകോട്ടിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മരണസംഖ്യ സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഒരുകാര്യവും പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിെൻറ പ്രസ്താവന സർക്കാർ നിലപാടാണെന്നും നിർമല വാർത്തലേഖകരോട് പറഞ്ഞു.
ബാലാകോട്ടിൽ ഇന്ത്യ ആക്രമണം നടത്തിയ ശേഷം ഗോഖലെ വാർത്തസമ്മേളനം വിളിച്ച്, സംഭവത്തിൽ നിരവധി ജയ്ശ് നേതാക്കളും കമാൻഡോകളും പരിശീലകരും കൊല്ലപ്പെട്ടതായി പറഞ്ഞിരുന്നു. എന്നാൽ, അദ്ദേഹവും മരണസംഖ്യയെക്കുറിച്ച് കൃത്യമായ വിവരം നൽകിയില്ല.
ജയ്ശ് കേന്ദ്രം തകർത്തത് സൈനിക നടപടിയല്ലെന്നും നിർമല അഭിപ്രായപ്പെട്ടു. സിവിലിയന്മാർക്ക് പരിക്കേൽക്കാതിരുന്നത് ഇതുകൊണ്ടാണ്. ഇന്ത്യക്കെതിരായ ഭീകര നീക്കത്തെക്കുറിച്ചുള്ള ഇൻറലിജൻസ് വിവരത്തെ തുടർന്നാണ് ആക്രമണം നടത്തിയത്. വ്യോമാക്രമണവും തെരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ലെന്നും അവർ വ്യക്തമാക്കി.
പിന്നീട് ചെന്നൈയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, ഇൗ വിഷയത്തിൽ വിദേശ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ കൂടുതലായി ഒന്നും പറയാനില്ലെന്ന് നിർമല സീതാരാമൻ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.