ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി ഡി.വൈ.എഫ്.െഎ നടത്തിയ നിയമയുദ്ധം കേരളത്തിലെ ഇടതുസർക്കാറിനെ തിരിഞ്ഞുകുത്തി. ദുരിതബാധിതർക്ക് നഷ്ടപരിഹാരം നല്‍കാത്ത സംഭവത്തിൽ കോടതിയലക്ഷ്യ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയില്‍ മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് സംസ്ഥാന ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. നാലാഴ്ചക്കുള്ളിൽ കേരളം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണം.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മൂന്നുമാസത്തിനകം നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നാണ് ഡി.വൈ.എഫ്.ഐ.യുടെ ഹരജിയില്‍ 2017 ജനുവരി 10ന് സുപ്രീംകോടതി വിധി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ വിധിച്ച സുപ്രീംകോടതി തുക കീടനാശിനി കമ്പനികളില്‍നിന്ന് ഈടാക്കണമെന്നും നിർദേശിച്ചിരുന്നു. ഇരകള്‍ക്ക് ആജീവനാന്ത ആരോഗ്യ പരിരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതിക്ക് മുമ്പാകെ നഷ്ടപരിഹാരത്തിനായി 483 കോടി രൂപയുടെ പാക്കേജ് കേന്ദ്രത്തിന് സമര്പ്പിച്ചിട്ടുണ്ടെന്ന്് സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചപ്പോൾ നഷ്ടപരിഹാരത്തിന് കേന്ദ്രത്തെയും സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
എന്നാൽ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയം സുപ്രീംകോടതിയിലെത്തിച്ച ഡി.വൈ.എഫ്.െഎ ഇേപ്പാൾ കേരളം ഭരിക്കുന്നത് ഇടതുപക്ഷ സർക്കാറായതിനാൽ തങ്ങൾക്ക് അനുകൂലമായി ലഭിച്ച വിധി നടപ്പാക്കാത്തതിനെതിരെ കോടതിയെ സമീപിച്ചില്ല. ഇതേ തുടർന്നാണ് മൂവായിരത്തോളം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ഇനിയും ലഭിച്ചില്ലെന്ന് കാണിച്ച് കാസർകോെട്ട എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളുടെ നാല് അമ്മമാർ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്.
സുപ്രീംകോടതി വിധിക്ക് മുമ്പ് നഷ്ടപരിഹാരത്തിന് ദേശീയ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടിരുന്നു. ആ ഉത്തരവു പ്രകാരം പലർക്കും നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് സുപ്രീംകോടതി വിധി വന്നത്. ആറായിരത്തോളം ഇരകളിൽ ഇപ്പോഴും മൂവായിത്തോളം പേര്‍ക്കാണ് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചത്. സുപ്രീംകോടതിയുടെ വിധിക്കുശേഷം കാര്യമായി ആര്‍ക്കും തന്നെ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന് ഹരജിയിൽ ബോധിപ്പിച്ചു. ഹരജിക്കാർക്ക് വേണ്ടി അഡ്വ. കാളീശ്വരം രാജ് ഹാജരായി. കേസില്‍ കേന്ദ്രത്തെക്കൂടി കക്ഷി ചേര്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശ് വാദിച്ചുവെങ്കിലും ഹരജിക്കാർ എതിർത്തു. തുടര്‍ന്നാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കോടതി നോട്ടീസയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.