ഡൽഹി വായുമലിനീകരണം: ജി.ആ‍ർ.എ.പി 4 നിയന്ത്രണങ്ങള്‍ തുടരാൻ നിർദേശം നൽകി സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്ന് സുപ്രീംകോടതി. ജി.ആ‍ർ.എ.പി 4 നിയന്ത്രണങ്ങള്‍ തുടരണം. ചെക്പോസ്റ്റുകള്‍ വഴി ചരക്ക് വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

നോഡല്‍ ഓഫീസറെ നിയോഗിക്കാന്‍ ഗതാഗത വകുപ്പിന് നിര്‍ദേശം നൽകിയിട്ടുണ്ട്. വായു ​ഗുണനിലവാര കമീഷന്‍ വിവിധ വകുപ്പുകള്‍ക്ക് നോട്ടീസയച്ചു. ഡൽഹി വായു മലിനീകരണ വിഷയം ഡിസംബറില്‍ തുടര്‍ച്ചയായി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. സ്കൂളുകൾക്കും കോളേജുകൾക്കും ഒഴികെ ഡിസംബ‍ർ രണ്ട് വരെ ജിആ‍ർഎപി- 4 നിയന്ത്രണങ്ങള്‍ തുടരണമെന്നും സുപ്രീംകോടതി നിർദേശിച്ചു. സുപ്രീം കോടതി ജസ്റ്റിസുമാരായ അഭയ് എസ്. ഒക, അ​ഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരാണ് കേസ് പരി​ഗണിച്ചത്.

ജി.ആർ.എ.പി 4 നിയന്ത്രണങ്ങളുണ്ടായിട്ടും ഡൽഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശനം തടയുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചതായും കോടതി നിരീക്ഷിച്ചു. പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണേണ്ടതിനാൽ, അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട വിഷയം വിശദമായി കേൾക്കുന്നത് തുടരുമെന്നും ബെഞ്ച് വ്യക്തമാക്കി. വൈക്കോൽ കത്തിക്കൽ, ദേശീയ തലസ്ഥാന മേഖലയിലേക്കുള്ള ട്രക്കുകളുടെ പ്രവേശനം, പടക്ക നിരോധനം തുടങ്ങിയ വിഷയങ്ങൾ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - delhi-air-pollution-grap-4-restrictions-to-continue-till-december-2-announced-supreme-court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.