എയർ ഇന്ത്യ വിമാനങ്ങൾക്ക്​ ഭീഷണി; വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി: ഡൽഹിയിൽനിന്ന്​ ലണ്ടനിലേക്ക്​ പുറപ്പെടുന്ന വിമാനങ്ങൾക്ക്​ ഭീഷണി സന്ദേ​ശം ലഭിച്ചതിനെ തുടർന്ന്​ ഡൽഹി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. സന്ദേശം ലഭിച്ചതോടെ ഡൽഹി ​പൊലീസ്, വിമാനത്താവള അതോറിറ്റി, എയർ ഇന്ത്യ, സി.ഐ.എസ്​.എഫ്​ തുടങ്ങിയവർ കർശന നിരീക്ഷണം നടത്തും.

വ്യാഴാഴ്​ച രാവിലെ പുറപ്പെടുന്ന വിമാനങ്ങൾ ലണ്ടനിൽ എത്താൻ അനുവദിക്കില്ലെന്ന്​ വിമാനത്താവള​ത്തിലേക്ക്​ ഭീഷണി സന്ദേശം എത്തുകയായിരുന്നു. ഖാലിസ്​താൻ കമാൻഡോ ഫോഴ്​്​സ്​ എന്ന സംഘടനയു​ടേതാണ്​ ഭീഷണി സന്ദേശ​െമന്ന്​ ഡൽഹി പൊലീസ്​ അറിയിച്ചിരുന്നു. വ്യാഴാഴ്​ച രണ്ടു​ വിമാനങ്ങളാണ്​ ലണ്ടനിലേക്ക്​ പോകാനായി ഷെഡ്യൂൾ ചെയ്​തിരിക്കുന്നത്​.

ഖാലിസ്​താൻ കമാൻഡോ ​േഫാഴ്​സുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന ഭീകരവാദി ഗുരുപത്​വന്ത്​ സിങ്​ പന്നു നിരവധി പേരെ വിളിക്കുകയും രണ്ട്​ എയർ ഇന്ത്യ വിമാനങ്ങളെ ലണ്ടനിൽ ഇറങ്ങാൻ അനുവദിക്കി​ല്ലെന്ന്​ ഭീഷണി മുഴക്കുകയുമായിരുന്നു -എയർപോർട്ട്​ ഡി.സി.പി രാജീവ്​ രജ്ഞൻ പറഞ്ഞു. 

Tags:    
News Summary - Delhi airport on alert as Khalistani group threats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.