ന്യൂഡൽഹി: കർശന നിയന്ത്രണങ്ങളോടെ മെയ് മൂന്നിന് ശേഷം ഡൽഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം തുറന്നു പ്രവർത്തിച്ചേക്കും. യാത്രക്കാർക്കും ജീവനക്കാർക്കും മാസ്ക് നിർബന്ധമായിരിക്കും. സുരക്ഷാ പരിശോധനക്ക് വരി ഉണ്ടാവില്ല. വിമാനത്തിനകത്ത് ഭക്ഷണം നൽകുന്നത് നിർത്തലാക്കും. കൂടാതെ വിമാനത്തിനകത്ത് ശൗചാലയം ഉപയോഗിക്കുന ്നതിനും നിയന്ത്രണമുണ്ടാകും. വിമാന കമ്പനികളാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് മുമ്പിൽ പുതിയ ചട്ടങ്ങൾ സം ബന്ധിച്ച നിർദേശങ്ങൾ വെച്ചത്. ഇത് നടപ്പാവുന്നതോടെ യാത്രക്കാരുടെ സുരക്ഷാ പരിശോധനക്ക് കൂടുതൽ സമയെമടുക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ എല്ലാ ആഭ്യന്തര വിമാന സർവീസുകളും ഇന്ത്യ നിർത്തലാക്കിയിട്ട് ഒരു മാസം തികയുകയാണ്. രാജ്യ വ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചതിെൻറ ആദ്യ ദിനമായ മാർച്ച് 25നായിരുന്നു ആഭ്യന്തര സർവീസുകൾ ഇന്ത്യ നിർത്തിയത്. ഇന്ത്യയിൽ നിന്നും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ മാർച്ച് 22ന് നിർത്തലാക്കിയിരുന്നു.
ഏപ്രിൽ 15ന് അവസാനിക്കേണ്ടിയിരുന്ന ഒന്നാംഘട്ട ലോക്ഡൗൺ മെയ് മൂന്നിലേക്ക് നീട്ടുകയായിരുന്നു. മെയ് മൂന്നിന് ശേഷം വിമാന സർവീസുകൾ ആരംഭിക്കുമെന്നാണ് കരുതുന്നത്. വിമാനത്താവളം തുറക്കുമ്പോൾ എങ്ങനെ നൂറ് കണക്കിന് യാത്രക്കാെര കൈകാര്യം ചെയ്യുമെന്നും സാമുഹിക അകലം പാലിക്കുന്നത് എങ്ങനെ നടപ്പാക്കുമെന്നുമുള്ള കാര്യങ്ങളിൽ പദ്ധതി തയാറാക്കാൻ വിമാനത്താവളത്തിെൻറ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫും, ഡൽഹി വിമാനത്താവളത്തിെൻറ ഓപറേറ്ററും വിവിധ വിമാന കമ്പനികളും യോഗം ചേർന്നിരുന്നു.
വിമാനത്താവളത്തിലേക്ക് കടക്കുന്ന യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുമെന്നും പനി ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ടെർമിനലിനകത്തേക്ക് കടത്തി വിടുകയുള്ളൂവെന്നും സി.ഐ.എസ്.എഫ് ഓഫീസർമാരിലൊരാൾ പറഞ്ഞു. മാസ്കില്ലാത്തവരെ കടത്തി വിടില്ല. സുരക്ഷാ പരിശോധനക്ക് വരി ഉണ്ടായിരിക്കില്ല. ജീവനക്കാരുടെ സഹായത്തോടെ യാത്രക്കാരെ വിവിധ ബാച്ചുകളാക്കി തിരിക്കും. ശേഷം അവർക്ക് സാമൂഹിക അകലം പാലിച്ച് പ്രത്യേകം ഒരുക്കിയ ഇരിപ്പിടം നൽകും. സുരക്ഷാ പരിശോധനക്ക് വിളിക്കുന്നത് വരെ യാത്രക്കാർ അവരവരുടെ ഇരിപ്പിടത്തിൽ ഇരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഓരോ യാത്രക്കാരനും അഞ്ച് മുതൽ ഏഴ് മിനിട്ടു വരെ അധിക സമയം ആവശ്യമായി വരുന്നതിനാൽ യാത്രക്കാർ വളരെ നേരത്തേ വിമാനത്താവളത്തിൽ എത്തിച്ചേരേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.