അപകടത്തിൽ മരിച്ച കുട്ടിയെ അടിപ്പാതയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു; മൂന്ന് സുഹൃത്തുക്കൾ അറസ്റ്റിൽ

ന്യൂഡൽഹി: ഓട്ടോയിൽ സഞ്ചരിക്കവെ അപകടം പറ്റി മരിച്ച കുട്ടിയെ അടിപ്പാതയിൽ ഉപേക്ഷിച്ച് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ കടന്നു കളഞ്ഞു. ഡൽഹിയിൽ വിവേക് വിഹാർ മേഖലയിലാണ് സംഭവം.

നാലുപേർ ചേർന്ന് ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളിൽ ഒരാളുടെതായിരുന്നു ഓട്ടോ. ഈ ഓട്ടോ മറിയുകയും ഒരു കുട്ടിക്ക് പരിക്കേൽക്കുകയുമായിരുന്നു. എന്നാൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതെ, സംഭവ സ്ഥലത്തു നിന്ന് അതേ ഓ​​ട്ടോയിൽ കയറ്റി കൊണ്ടുപോവുകയും പിന്നീട് വിവേക് വിഹാറിനു സമീപത്തെ അടിപ്പാതയിൽ ഉപേക്ഷിക്കുകയുമായിരുന്നു.

ഗുരുതര പരിക്കേറ്റിരുന്ന കുട്ടി പിന്നീട് മരിച്ചുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ മൂന്നുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - Delhi Boy Dies In Road Accident, Body Dumped By Friends, 3 Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.