ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ പഴയ നംഗൽ പ്രദേശത്ത് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒമ്പതുവയസുകാരി ദലിത് പെൺകുട്ടിയുടെ ശരീര ഭാഗങ്ങൾ മാതാപിതാക്കൾ ബുധനാഴ്ച സംസ്കരിച്ചതായി െപാലീസ്. കുട്ടിയുെട ആന്തരാവയവങ്ങളുടെ ചില ഭാഗങ്ങളും കാൽ പാദങ്ങളും മാത്രമാണ് ലഭിച്ചിരുന്നത്. ബാക്കി ശരീരഭാഗങ്ങൾ കത്തി നശിച്ചിരുന്നു.
ആഗസ്റ്റ് ഒന്നിനാണ് ശ്മശാനത്തിൽ വെള്ളമെടുക്കാൻ പോയ ഒമ്പതുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പുരോഹിതൻ ഉൾപ്പെടെയുള്ള പ്രതികൾ കുട്ടിയുടെ മൃതദേഹം ബലമായി സംസ്കരിക്കുകയുമായിരുന്നു. പെൺകുട്ടി വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നും അതിനാൽ പൊലീസിൽ വിവരം അറിയിക്കേണ്ടയെന്നും മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു. പൊലീസ് ഇടപെട്ടാൽ പോസ്റ്റ്മോർട്ടം നടത്തുമെന്നും പ്രശ്നം ഗുരുതരമാകുമെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിൽനിന്ന് പെൺകുട്ടിയുടെ ശരീര ഭാഗങ്ങൾ മാതാപിതാക്കൾ ഏറ്റുവാങ്ങി. അടുത്ത ബന്ധുക്കളായ 15 -20 പേരുടെ സാന്നിധ്യത്തിൽ പഴയ നങ്കൽ ശ്മശാനത്തിൽ സംസ്കരിക്കുകയും ചെയ്തു -പൊലീസ് ഡെപ്യൂട്ടി കമീഷണർ ഇങ്കിത് സിങ് പറഞ്ഞു.
ചടങ്ങുകൾ നടക്കുേമ്പാൾ ശ്മാശാനത്തിന് പുറത്ത് 25ലധികം പേർ പ്രതിഷേധവുമായി ഒത്തുകൂടിയിരുന്നു. ശ്മശാനത്തിലേക്ക് പ്രവേശിക്കാനും ശ്രമിച്ചു. എന്നാൽ മാതാപിതാക്കൾ വിസമ്മതിച്ചതോടെ പൊലീസ് പ്രതിേഷധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് പെൺകുട്ടിയുടെ കുടുംബവും ബന്ധുക്കളും നാട്ടുകാരും ചേർന്ന് റോഡ് ഉപരോധിച്ചു. മുംബൈ പൊലീസ് ക്രൈം ബ്രാഞ്ചിനാണ് കേസ് അന്വേഷണം. പിടിയിലായ നാലു പ്രതികളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.