ആം ആദ്മി പാര്‍ട്ടി കൗണ്‍സിലറെ അഴിമതിക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടിയുടെ കൗണ്‍സിലറെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഈസ്റ്റ് ദല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ ഗീത റാവത്താണ് വെള്ളിയാഴ്ച അറസ്റ്റിലായത്. ഇവരുടെ സഹായി ബിലാലിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൗൺസിലറുടെ ഓഫിസിനടുത്ത് കടല വിറ്റിരുന്ന ആളാണ് പരാതി നൽകിയത്. കൗൺസിലറുടെ ഓഫിസിന്‍റെ സമീപത്തായി കട നിർമിക്കുന്നതിന് 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കേസെന്ന് സി.ബി.ഐ വക്താവ് ആര്‍.സി. ജോഷി പറഞ്ഞു.

സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി ശക്തമായി പ്രതികരിച്ചു. കൗണ്‍സിലര്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ആം ആദ്മി പാര്‍ട്ടി എന്നും അഴിമതിക്ക് എതിരായാണ് നിലകൊള്ളുന്നത്. അഴിമതി കാണിക്കുന്ന ഏത് ജനപ്രതിനിധിയാണെങ്കിലും, അത് എം.എല്‍.എയോ എം.പിയോ മുനിസിപ്പല്‍ കൗണ്‍സിലറോ ആരായാാലും അവര്‍ക്കെതിരെ കടുത്ത, മാതൃകാപരമായ നടപടി തന്നെ ഉണ്ടാവണം. സി.ബി.ഐ ഈ കേസ് യാതൊരു പക്ഷപാതവുമില്ലാതെ അന്വേഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ.എ.പി വക്താവ് പറഞ്ഞു.

അതേസമയം അറസ്റ്റിലായ ഗീത റാവത്തിനെയും അസോസിയേറ്റ് ബിലാലിനെയും കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി കോടതിയില്‍ ഹാജരാക്കുമെന്നും സി.ബി.ഐ അറിയിച്ചു.

Tags:    
News Summary - Delhi: CBI arrests AAP councillor on charges of corruption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.