കെജ്‍രിവാളിന് തിരിച്ചടി; ഇ.ഡി കസ്റ്റഡി ഏപ്രിൽ ഒന്നു വരെ നീട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രിയും മുതിർന്ന എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ ഏപ്രിൽ ഒന്നുവരെ ഇ.ഡി കസ്റ്റഡിയിൽ തുടരും. ഡൽഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡി നീട്ടി ഉത്തരവിട്ടത്. കസ്റ്റഡി അവസാനിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഇന്ന് ​അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. തനിക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ജനങ്ങൾ അതിനു മറുപടി നൽകുമെന്നുമായിരുന്നു കെജ്രിവാൾ കോടതിയിൽ ഹാജരാക്കിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

ഇ.ഡിക്കെതിരെ വാദങ്ങൾ ഉന്നയിക്കാൻ കെജ്രിവാളിന് കോടതി അനുവാദം നൽകിയിരുന്നു. ഇ.ഡിയുടെ ലക്ഷ്യം എ.എ.പിയെ തകർക്കുകയാണെന്നും ഒരു കോടതിയും തന്നെ കുറ്റക്കാരനെന്ന് വിധിച്ചിട്ടില്ലെന്നും കെജ്രിവാൾ കോടതിയിൽ പറഞ്ഞു. ആരോപിക്കപ്പെട്ട 100 കോടിയുടെ അഴിമതിപ്പണം ഇ.ഡിക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും കെജ്‍രിവാൾ സൂചിപ്പിച്ചു.

മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അ​​റ​​സ്റ്റ്​ അ​​ട​​ക്കം അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​യു​​ടെ തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ളി​​ൽ​ നി​​ന്ന്​ കെ​​ജ്​​​രി​​വാ​​ളി​​ന്​ സം​​ര​​ക്ഷ​​ണം ന​​ൽ​​കാ​​ൻ ഡ​​ൽ​​ഹി ഹൈ​​കോ​​ട​​തി വി​​സ​​മ്മ​​തി​​ച്ച​​തി​​ന് പി​​ന്നാ​​ലെ​​യാ​​ണ് അ​​റ​​സ്റ്റ്. ചോദ്യം ചെയ്യാനായി ഒമ്പതു തവണ സമൻസയച്ചിട്ടും കെജ്രിവാൾ ഇ.ഡിക്കു മുന്നിൽ ഹാജരായിരുന്നില്ല. കേസിൽ കെജ്രിവാളിന്റെയും ഇ.ഡിയുടെയും വാദം കേട്ട ശേഷമാണ് കസ്റ്റഡി നീട്ടി റോസ് അവന്യൂ കോടതി സ്പെഷ്യൽ സി.ബി.ഐ ജഡ്ജി കാവേരി ബാജ്‍വയുടെ ഉത്തരവ്.

ഏഴു ദിവസം കൂടി കസ്റ്റഡി നീട്ടണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. കെജ്രിവാളിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. രമേശ് ഗുപ്തയാണ് ഹാജരായത്. ഇ.ഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവും സ്പെഷ്യല്‍ കോണ്‍സല്‍ സൊഹേബ് ഹുസൈനും വിഡിയോ കോൺഫറൻസ് വഴി ഹാജരായി.

Tags:    
News Summary - Delhi CM Arvind Kejriwal to remain in ED custody till April 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.