ന്യൂഡൽഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ മുൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥക്ക് മൂന്നു വർഷം തടവ്. ഇസ്ലാമാബാദിൽ ഇന്ത്യൻ ഹൈകമീഷൻ ഒാഫിസിൽ ഉദ്യോഗസ്ഥയായിരുന്ന മാധുരി ഗുപ്തയെയാണ് ഡൽഹി ഹൈകോടതി തടവിന് ശിക്ഷിച്ചത്.
സുപ്രധാന വിവരങ്ങൾ പാക് ചാരസംഘടനയായ െഎ.എസ്.െഎ ഉദ്യോഗസ്ഥർ മുബഷിർ റസറാണ, ജംഷദ് എന്നിവർക്ക് ചോർത്തി നൽകിയെന്നാണ് കേസ്. മാധുരി ഗുപ്ത ഹൈകമീഷനിൽ സെക്കൻഡ് സെക്രട്ടറിയായിരിക്കെ ഒൗദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്ന് കണ്ടെത്തിയിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകാൻ അവർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. 2010 ഏപ്രിൽ 22നാണ് മാധുരിയെ ഡൽഹി പൊലീസിലെ സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.