സത്യേന്ദ്ര ജെയിന്റെ വിഡിയോ പുറത്തായ സംഭവം; ഇ.ഡിക്ക് നോട്ടീസയച്ച് ഡൽഹി കോടതി

ന്യൂഡൽഹി: എ.എ.പി മന്ത്രി സത്യേ​ന്ദ്ര ജെയിന്റെ വിഡിയോ പുറത്തുവന്ന സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ട​റേറ്റിന് നോട്ടീസയച്ച് ഡൽഹി കോടതി. സത്യേന്ദ്ര ജെയിന്റെ അഭിഭാഷകർ തന്നെയാണ് ഇതുസംബന്ധിച്ച് ഹരജി നൽകിയത്. ഇ.ഡി ഉദ്യോഗസ്ഥരാണ് വിഡിയോ ചോർത്തിയതെന്നാണ് സത്യേന്ദ്ര ജെയിന്റെ അഭിഭാഷകരുടെ വാദം.

ആം ആദ്മി പാർട്ടി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിനിന് ജയിലിൽ മസാജ് ചെയ്ത് കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കള്ളപ്പണക്കേസിൽ ജയിലിലായ ആപ് നേതാവിന് വി.വി.ഐ.പി സൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് ബി.ജെ.പി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

ജെയിനിന് ജയിലിൽ വി.ഐ.പി പരിഗണന ലഭിക്കുന്നുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് തിഹാർ ജയിൽ സൂപ്രണ്ട് സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജെയിനിന്‍റേതെന്ന പേരിൽ ദൃശ്യങ്ങളും പുറത്തായത്.

Tags:    
News Summary - Delhi court issues notice to ED over 'leaked' video of Satyendra Jain getting massage in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.