നിരാഹാര സമരം: മനീഷ് സിസോദിയയെ ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡൽഹി: െല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജ​ാലി​​​​​​​​​െൻറ ഒാ​ഫീസി​ൽ നിരാഹാര സമരം തുടരുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 

സമരത്തിലുണ്ടായിരുന്ന ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയി​​നിനെ കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതേസമയം, െഎ.എ.എസ്​ ഉദ്യോഗസ്​ഥർ തുടരുന്ന നിസഹകരണം പരിഹരിക്കണമെന്നാവശ്യ​െപ്പട്ട്​ കെജ്​രിവാൾ നടത്തുന്ന കുത്തിയിരിപ്പ്​ സമരം എട്ടാം ദിവസത്തേക്കു കടന്നു. 

അതിനിടെ, കെജ്​രിവാളിന്‍റെ സമരത്തെ ഡൽഹി ഹൈകോടതി വിമർശിച്ചിരുന്നു. കെജ്​രിവാളി​​​​​​​​​െൻറ പ്രതിഷേധത്തെ സമരമെന്നു വിളിക്കാനാവില്ലെന്നും അനുമതിയില്ലാതെ ആരുടേയും ഒാഫീസിലോ വസതിയിലോ സമരം നടത്തരുതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരായാൽ  സമരം അവസാനിപ്പിക്കാന്‍ തയാറാണെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. നിരവധി യോഗങ്ങൾ വിളിച്ച് ചേർത്തിട്ടും ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന ആരോപണം തെറ്റാണ്. പത്ത് ലക്ഷം ഒപ്പുകളുമായി നാളെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും ആം ആദ്മി പാര്‍ട്ടി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. 

അതേ സമയം ആരും സമരം ചെയ്യുന്നില്ലെന്ന് അറിയിച്ച്​ െഎ.എ.എസ്​ അസോസിയേഷൻ രംഗത്തെത്തിയിരുന്നു.​  സംസ്​ഥാനത്തെ ​െഎ.എ.എസ്​ ഒാഫീസർമാർക്ക്​ സുരക്ഷ നൽകണമെന്നും സഹപ്രവർത്തകർക്ക്​ പിന്തുണ നൽകുന്നതായും അസോസിയേഷൻ  ട്വിറ്റിലൂടെ അറിയിച്ചു.

 

അനുമതിയില്ലാതെ ആരുടേയും വീട്ടിൽ സമരം ചെയ്യരുത്​- കെജ്​രിവാളിനോട്​ ഹൈകോടതി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ ​െകജ്​രിവാൾ ലെഫ്​.ഗവർണറുടെ വസതിൽ തുടരുന്ന കുത്തിയിരിപ്പ്​ സമരത്തിന്​ ഹൈകോടതിയുടെ രൂക്ഷ വിമർശനം. ആരാണ്​ ഇതിന്​ മുഖ്യമന്ത്രിക്ക്​ അനുമതി നൽകിയതെന്ന്​ കോടതി ചോദിച്ചു. കെജ്​രിവാളി​​​​​​​​​െൻറ പ്രതിഷേധത്തെ സമരമെന്നു വിളിക്കാനാവില്ല. അനുമതിയില്ലാതെ ആരുടേയും ഒാഫീസിലോ വസതിയിലോ സമരം നടത്തരുത്​.  കെജ്​രിവാൾ നടത്തുന്നത്​ സമരമാണെങ്കിൽ പുറത്തിരുന്ന്​ ​െചയ്യണമായിരുന്നുവെന്ന​ും കോടതി ചൂണ്ടിക്കാട്ടി. 

ജസ്​റ്റിസുമാരായ എ.കെ. ചൗള, നവീൻ ചൗള എന്നിവരടങ്ങിയ ബഞ്ചി​േൻറതാണ്​ നിരീക്ഷണം. കെജ്​രിവാളി​​​​​​​​​െൻറ കുത്തിയിരിപ്പ്​ സമരത്തിനെതിരെയും ​െഎ.എ.എസ്​ ഒാഫീസർമാരുടെ സമരത്തിനെതിരെയുമുള്ള രണ്ട്​ വ്യത്യസ്​ത ഹരജികളിൽ വാദം കേൾക്ക​െവയാണ്​ കോടതിയുടെ വിമർശനം. കേസിൽ ​െഎ.എ.എസ്​ അസോസിയേഷനെ കക്ഷി ചേർക്കാനും കോടതി തീരുമാനിച്ചു. ഇവരുടെ കൂടി വാദം കേട്ട ​േ​ശഷമാകും അന്തിമ വിധി പുറപ്പെടുവിക്കുക​. കെജ്​രിവാളി​​​​​​​െൻറ സമരത്തിനെതിരെ ബി.ജെ.പി നേതാവ്​ വിജേന്ദർ ഗുപ്​തയാണ്​ ഹരജി നൽകിയത്​. വാദം കേൾക്കുന്നത് കോടതി​ വെള്ളിയാഴ്​ചത്തേക്ക്​ മാറ്റി വെച്ചു.

െഎ.എ.എസ്​ ഉദ്യോഗസ്​ഥർ തുടരുന്ന നിസഹകരണം പരിഹരിക്കണമെന്നാവശ്യ​െപ്പട്ട്​ കെജ്​രിവാൾ നടത്തുന്ന കുത്തിയിരിപ്പ്​ സമരം എട്ടാം ദിവസത്തേക്കു കടന്നിരിക്കുകയാണ്​. അദ്ദേഹത്തോടൊപ്പം നിരാഹാര സമരത്തിലിരുന്ന ഡൽഹി ആരോഗ്യ വകുപ്പ്​ മന്ത്രി സത്യേന്ദർ ജെയിനെ കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

അതേ സമയം ആരും സമരം ചെയ്യുന്നില്ലെന്ന് അറിയിച്ച്​ െഎ.എ.എസ്​ അസോസിയേഷൻ രംഗത്തെത്തിയിരുന്നു.​  സംസ്​ഥാനത്തെ ​െഎ.എ.എസ്​ ഒാഫീസർമാർക്ക്​ സുരക്ഷ നൽകണമെന്നും സഹപ്രവർത്തകർക്ക്​ പിന്തുണ നൽകുന്നതായും അസോസിയേഷൻ  ട്വിറ്റിലൂടെ അറിയിച്ചു.

തിരുവനന്തപുരത്ത് എ.എ.പിയുടെ രാജ്ഭവൻ മാർച്ച് 
തിരുവനന്തപുരം: കെജ്രിവാളിന്‍റെ കുത്തിയിരിപ്പ് സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച്  കേരള ആം ആദ്മി പാർട്ടി  രാജ് ഭവൻ മാർച്ച് നടത്തി. മ്യൂസിയം പോലിസ് സ്റ്റേഷനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച്   രാജ്ഭവനു സമീപത്ത് വച്ച് പൊലീസ് തടഞ്ഞു. സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. മെൽവിൻ വിനോദ്, പ്രവീൺ ജെ ഫിലിപ്പ്, സൂസൻ ജോർജ്, ഗ്ലേവിയസ് അലക്സാണ്ടർ എന്നിവർ സംസാരിച്ചു

Tags:    
News Summary - Delhi deputy CM Manish Sisodia, on a hunger strike at L-G office, hospitalised, says Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.