ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിെൻറ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് മഹാറാലി തുടങ്ങി. കേരളത്തിൽനിന്നടക്കം ആയിരക്കണക്കിന് കർഷക, തൊഴിലാളികലാണ് മാർച്ചിൽ പങ്കെടുക്കുന്നത്. വിലക്കയറ്റം തടയുക, പൊതുവിതരണം സാര്‍വത്രികമാക്കുക, അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കുക തുടങ്ങി 15 ഇന ആവശ്യം മുന്‍നിര്‍ത്തിയാണ് മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി.
റാലിയിൽ അഞ്ചു ലക്ഷത്തോളം പേര് പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. അഖിലേന്ത്യ കിസാൻ സഭ, സി.െഎ.ടി.യു, എ.െഎ.എ.ഡബ്ല്യൂ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് റാലി. പാര്‍ലമെൻറ് സ്ട്രീറ്റിൽ റാലിയെ വിവിധ സംഘടനകളുടെ നേതാക്കള്‍ അഭിസംബോധന ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.