ന്യൂഡൽഹി: അധികാരത്തർക്കത്തിൽ സുപ്രീംകോടതി വിധി വന്നിട്ടും ഡൽഹിയിെല ഭരണ പ്രതിസന്ധി അയയുന്നില്ല. സേവന വകുപ്പ് ഡൽഹി സർക്കാറിന് വിട്ടുകൊടുക്കാൻ െലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജലും കേന്ദ്രവും തയാറാകാത്തതാണ് കാരണം. െലഫ്. ഗവർണറുമായി നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്ന കെജ്രിവാൾ, കോടതിവിധി പൂർണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്തെഴുതി.
സുപ്രീംകോടതി വിധിയിൽനിന്ന് തെരഞ്ഞെടുത്ത കാര്യങ്ങൾ മാത്രമാണ് െലഫ്. ഗവർണർ നടപ്പാക്കുന്നതെന്ന് കെജ്രിവാൾ ആരോപിച്ചു. വിധിയിൽ ഇനിയും സംശയമുെണ്ടങ്കിൽ കോടതിയെ സമീപിക്കണം. ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം നടപ്പിലാക്കാൻ അവകാശമില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി. െലഫ്. ഗവർണർക്കും കേന്ദ്രത്തിനും എതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകാനാണ് ആപ് സർക്കാറിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.