ന്യൂഡൽഹി: ജലപ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സുപ്രീംകോടതിയെ സമീപിച്ച് ഡൽഹി സർക്കാർ. ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് അധിക ജലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ഡൽഹി സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകിയത്. ഉഷ്ണതരംഗം തുടരുന്ന ഡൽഹിയിൽ ശുദ്ധജലക്ഷാമവും രൂക്ഷമായി തുടരുകയാണ്.
നേരത്തെ ഹരിയാന, യു.പി സംസ്ഥാനങ്ങളിലെ ബി.ജെ.പി സർക്കാറുകൾ സഹകരിക്കുകയാണെങ്കിൽ ഡൽഹിയിലെ ജലപ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി കെജ്രിവാൾ പറഞ്ഞിരുന്നു. ഹരിയാന, യു.പി സംസ്ഥാനങ്ങൾ ഒരു മാസത്തേക്ക് അധിക ജലം നൽകുകയാണെങ്കിൽ ഡൽഹിയിലെ പ്രതിസന്ധി മറികടക്കാനാവും.
കടുത്ത ഉഷ്ണത്തെ ആർക്കും നിയന്ത്രിക്കാനാവില്ല. എന്നാൽ, ഒരുമിച്ച് നിന്നാൽ ജലപ്രതിസന്ധി ഒരു പരിധി വരെ മറികടക്കാനാവുമെന്നും കെജ്രിവാൾ എക്സിലെ കുറിപ്പിൽ പറഞ്ഞിരുന്നു. ജലപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വെള്ളം ദുരുപയോഗം ചെയ്യുന്നവർക്ക് 2000 രൂപ പിഴ ചുമത്താനും കുടിവെള്ള കണക്ഷൻ വിച്ഛേദിക്കാനും ഡൽഹി സർക്കാർ നേരത്തെ തീരുമാനമെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.