‘ധീരനായ വ്യക്തി, ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ മനസ്സ്’; ട്രംപിനെ പുകഴ്ത്തി മോദി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ധീരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലെക്സ് ഫ്രിഡ്മാനുമായുള്ള മൂന്നു മണിക്കൂർ നീണ്ട പോഡ്കാസ്റ്റിലാണ് ട്രംപിനെ പുകഴ്ത്തി മോദി രംഗത്തെത്തിയത്.

ട്രംപുമായി പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ ബന്ധമാണ് തനിക്കുള്ളത്. മറ്റെന്തിനേക്കാളും ദേശീയ താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നവരാണ് തങ്ങൾ എന്നതാണ് ഇതിനു കാരണം. അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള തീരുമാനങ്ങളാണ് ട്രംപ് എടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമിയുടെ വെടിയേറ്റപ്പോഴും അദ്ദേഹത്തിലെ ധീരത പ്രകടമായിരുന്നു. രണ്ടാമൂഴത്തിൽ ട്രംപ് കൂടുതൽ തയാറെടുത്താണ് വന്നിരിക്കുന്നതെന്നും മോദി അഭിപ്രായപ്പെട്ടു.

വ്യക്തമായ കാഴ്ചപ്പാടും ചുവടുവെപ്പുമാണ് അദ്ദേഹത്തിേന്റത്. തെന്റ ലക്ഷ്യം കൈവരിക്കാൻ വ്യക്തമായി ആസൂത്രണം ചെയ്തതാണ് അദ്ദേഹത്തിെന്റ പ്രവർത്തനങ്ങളെന്നും മോദി കൂട്ടിച്ചേർത്തു. ട്രംപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

പാകിസ്താനുമായി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ നീക്കം നടത്തുമ്പോൾ ശത്രുതയും വഞ്ചനയുമാണ് മറുഭാഗത്തുനിന്നുണ്ടാകുന്നതെന്നും മോദി കുറ്റപ്പെടുത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള വിവേകം പാക് നേതൃത്വത്തിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 2014ൽ തെന്റ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ ക്ഷണിച്ച കാര്യവും മോദി അനുസ്മരിച്ചു. ഭീകരപ്രവർത്തനങ്ങളിലും അശാന്തിയിലും പൊറുതിമുട്ടിയ പാക് ജനതയും ശാശ്വത സമാധാനത്തിന് ആഗ്രഹിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിൽ ആരോഗ്യകരമായ മത്സരമാണ് ലക്ഷ്യം. മത്സരം ഒരിക്കലും മോശമല്ല, പക്ഷേ, അതു കലഹത്തിലേക്ക് വഴിമാറരുത്. ആർ.എസ്.എസിനെ പുകഴ്ത്തിയ മോദി ജീവിതലക്ഷ്യവും മൂല്യങ്ങളും തന്നെ പഠിപ്പിച്ചത് ആ സംഘടനയാണെന്നും കൂട്ടിച്ചേർത്തു.

Tags:    
News Summary - PM Modi praises Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.