ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ളവർക്ക് ഡൽഹി ഹൈകോടതി നോട്ടീസ്. ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമി നൽകിയ ഹരജിയിലാണ് നടപടി. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഓസ്കർ ഫെർണാണ്ടസ്, സുമൻ ദുബേ, സാം പിേത്രാഡ എന്നിവർക്കും നോട്ടീസ് നൽകി.
ഏപ്രിൽ 12നകം മറുപടി നൽകാനും അതുവരെ വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്യാനുമാണ് ഉത്തരവ്. നാഷനൽ ഹെറാൾഡ് പത്രത്തിെൻറ കൈമാറ്റത്തിൽ വഞ്ചനയും സാമ്പത്തിക തട്ടിപ്പും ആരോപിച്ചാണ് സുബ്രമണ്യൻസ്വാമി ഹരജി നൽകിയത്. കേസിൽ സുപ്രീംകോടതി രജിസ്ട്രി ഓഫീസർ, ആദായ നികുതി ഡെപ്യൂട്ടി കമീഷണർ തുടങ്ങിയ സാക്ഷികളെ വിളിച്ചുവരുത്തി തെളിവെടുക്കണമെന്ന് ഇദ്ദേഹം കോടതിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, വിചാരണ കോടതി ഇത് അനുവദിച്ചില്ല.
സ്വാമിയുടെ വിസ്താരത്തിന് ശേഷമേ ഇത് അനുവദിക്കൂവെന്ന് വിചാരണ കോടതി അറിയിച്ചിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.