ന്യൂഡൽഹി: കരാർ ലംഘിച്ചതിനും ടൈംസ് നൗവിെൻറ ബൗദ്ധിക സ്വത്ത് ദുരുപയോഗം ചെയ്തതിനും റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. ടൈംസ് നൗവിെൻറ ഉടമസ്ഥരായ ബെന്നറ്റ് കോൾമാൻ ആൻഡ് ലിമിറ്റഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.
അർണബിനൊപ്പം ടൈംസ് നൗവിെൻറ മുൻ റിപ്പോർട്ടറായിരുന്ന പ്രേമ ശ്രീദേവിക്കെതിരെയും ചാനൽ പരാതി നൽകിയിട്ടുണ്ട്. മോഷണം, വിശ്വാസ വഞ്ചന, ബൗദ്ധിക സ്വത്തവകാശം ലംഘിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
അർണബിെൻറ ചാനൽ എക്സ്ക്ലൂസിവെന്ന് പറഞ്ഞ് പുറത്തുവിട്ട ഒാഡിയോയിലെ ലാലു പ്രസാദ് യാദവ് ജയിൽ പുള്ളിയുമായി സംസാരിക്കുന്നതിെൻറയും സുനന്ദപുഷ്കറിെൻറ മരണത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടുമുള്ള സംഭാഷണങ്ങളും മോഷ്ടച്ചതാണെന്നാണ് ടൈംസ് നൗ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.