ന്യൂഡൽഹി: കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറാൾഡ് പ്രവർത്തിക്കുന്ന ഡൽഹിയിലെ കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന് ഡൽഹി ഹൈകോടതി. നാഷനൽ ഹെറാൾഡ് പത്രത്തിെൻറ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് കമ്പനി കെട്ടിടം ഒഴിയണമെന്ന ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു. ഒഴിഞ്ഞുകൊടുക്കുന്നതിലുള ്ള തീയതി കോടതി അറിയിച്ചിട്ടില്ല.
ഒാഫീസ് കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ നഗരവികസന മന്ത്രാലയം നോട്ടീസ് നൽകിയിരുന്നു. 56 വർഷത്തെ പാട്ടക്കാലാവധി അവസാനിച്ചതിനു പിന്നാലെയായിരുന്നു ഇത്. പ്രസ് എൻക്ലേവ് വളപ്പിൽനിന്ന് നവംബർ 15നകം ഒഴിയാനായിരുന്നു നിർദേശം. എന്നാൽ ഇതിനെതിരെ കമ്പനി ഹൈകോടതിയെ സമീപിക്കുകയും താൽക്കാലിക സ്റ്റേ നേടുകയുമായിരുന്നു. നവംബർ 22 വരെ യാണ് സ്റ്റേ ചെയ്തിരുന്നത്. പിന്നീട് കേസ് പരിഗണിച്ച ഹൈകോടതി സിംഗിൾ ബെഞ്ച് കെട്ടിടം ഒഴിയാൻ ഉത്തരവിട്ടു. ഇതിനെതിരെ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് ഇന്ന് തള്ളിയത്.
1967 മുതൽ സ്ഥാപനം ഇവിടെയാണ് പ്രവർത്തിച്ചു വന്നത്. നാഷനൽ ഹെറാൾഡ്, ഹിന്ദി പത്രമായ നവജീവൻ, ഉർദുവിലുള്ള ഖൗമി ആവാസ് എന്നിവയുടെ ഒാൺലൈൻ പതിപ്പാണ് ഇപ്പോൾ ഇറങ്ങുന്നത്. പത്രം പ്രസിദ്ധീകരിക്കനാണ് കെട്ടിടം ലീസിന് നൽകിയതെന്നും ഇപ്പോൾ പത്രം പ്രസിദ്ധീകരിക്കുന്നില്ലെന്നും കാണിച്ചാണ് കേന്ദ്ര നഗരവികസന മന്ത്രാലയം കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകിയത്.
അസോസിയേറ്റ് ജേർണലിന്‍റെ ഉടമസ്ഥതയിലുള്ള നാഷണൽ ഹെറാൾഡിന്‍റെ ഓഹരികൾ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും അംഗങ്ങളായ യംങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.