ബിസിനസ്​ ക്ലാസിൽ ഉറുമ്പ്​; ഡൽഹിയിൽനിന്ന്​ ലണ്ടനിലേക്കുള്ള വിമാനം മൂന്നുമണിക്കൂർ വൈകി

ന്യൂഡൽഹി: ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഉറുമ്പ്​ ശല്യത്തെ തുടർന്ന്​ യാത്ര വൈകി. ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ്​ സംഭവം.

എ.​െഎ 111 വിമാനത്തിലാണ്​ ഉറുമ്പിനെ കണ്ടെത്തിയത്​. തിങ്കളാഴ്ച ഉച്ച രണ്ടുമണിക്ക്​ പുറപ്പെടേണ്ട വിമാനത്തിൽ ഉറുമ്പിനെ കണ്ടെത്തിയതിനെ തുടർന്ന്​ യാത്ര തടസപ്പെടുകയായിരുന്നു. തുടർന്ന്​ അഞ്ചരയോടെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റി യാത്ര തുടർന്നു.

യാത്രക്കാരെല്ലാം കയറി വിമാനം പുറപ്പെടാൻ ഒരുങ്ങുന്നതിന്​ തൊട്ടുമുമ്പാണ്​ ഉറുമ്പുകളുടെ വലിയ കൂട്ടം ബിസിനസ്​ ക്ലാസിൽ ശല്യം തീർത്തത്​. തുടർന്ന്​ യാത്രക്കാരെ മറ്റൊരു​ വിമാനത്തിലേക്ക്​ മാറ്റുകയായിരുന്നു.

കഴിഞ്ഞ മേയിൽ പറന്നുയർന്ന വിമാനത്തിൽ ചത്ത നിലയിൽ വവ്വാലിനെ കണ്ടെത്തിയതിനെ തുടർന്ന്​ പറന്നുയർന്ന എയർ ഇന്ത്യവിമാനം തിരികെ ഇറക്കിയിരുന്നു. 

Tags:    
News Summary - Delhi London Air India flight delayed after ants found in business class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.