ന്യൂഡൽഹി: ഡൽഹി സർക്കാറിന്റെ നയ രൂപീകരണ മന്ത്രാലയമായ ഡയലോഗ് ആന്റ് ഡെവലപ്പ്മെന്റ് കമീഷൻ ഉപാധ്യക്ഷൻ ജാസ്മിൻ ഷായെ ഓഫീസ് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കി ലെഫ്റ്റനന്റ് ഗവർണർ. എൽ.ജി വി.കെ സക്സേനയുടെതാണ് ഉത്തരവ്. സർക്കാർ ഓഫീസ് രാഷ്ട്രീയ കാര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഷായുടെ ഷമ്മത്ത് മാർഗിലെ ഓഫീസ് പൂട്ടുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമടക്കം എല്ലാ സൗകര്യങ്ങളും അടിയന്തരമായി പിൻവലിക്കുകയും ചെയ്തുകൊണ്ട് ഇന്നലെ രാത്രി വൈകീട്ടാണ് ലെഫ്റ്റനന്റ് ഗവർണർ ഉത്തരവിറക്കിയത്.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ജാസ്മിൻ ഷായെ പദവിയിൽ നിന്ന് പുറത്താക്കാൻ സക്സേന ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഡൽഹി മന്ത്രിയുടെ റാങ്കുള്ള പദവിയാണ് ഡയലോഗ് ആന്റ് ഡെവലപ്പ്മെന്റ് കമീഷൻ ഉപാധ്യക്ഷന്റെത്.
ആംആദ്മി പാർട്ടിയുടെ ഔദ്യോഗിക വക്താവിനെ പോലെ പെരുമാറി സർക്കാർ ഓഫീസ് ദുരുപുയോഗം ചെയ്യുകയാണെന്ന ബി.ജെ.പി എം.പി പർവേശ് വർമയുടെ പരാതിയെ തുടർന്ന് ഒരു മാസം മുമ്പ് ഷാക്ക് ലെഫ്റ്റനന്റ് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അതിനു പിന്നാലെയാണ് ഓഫീസ് ഉപയോഗം നിയന്ത്രിക്കുകയും ഔദ്യോഗിക സൗകര്യങ്ങൾ പിൻവലിക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.