വൃദ്ധസദനത്തിൽ പോകാൻ വിസമ്മതിച്ചു, മകൻ അമ്മയെ തലക്കടിച്ച്​ കൊന്നു

ന്യൂഡൽഹി: വൃദ്ധ സദനത്തിൽ പോകാൻ കൂട്ടാക്കാതിരുന്ന 76കാരിയായ മാതാവിനെ മകൻ തലക്കടിച്ചു കൊന്നു. ​തെക്കു പടിഞ്ഞാറൻ ഡൽഹിയിലെ സാഗർപൂരിലാണ്​ സംഭവം. ലക്ഷ്​മൺ കുമാർ (48) ആണ്​ മാതാവിനെ ഇഷ്​ടിക കൊണ്ട്​ തലക്കടിച്ച ശേഷം ശ്വാസം മുട്ടിച്ച്​കൊന്നത്​. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ്​ അറിയിച്ചു. 

ഏപ്രിൽ 25നാണ്​ സംഭവം. മാതാവിനെ ശുശ്രൂഷിക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും അതിനാൽ വീടു വിട്ടുപോകണമെന്നും തൊഴിൽ രഹിതനായ ലക്ഷ്​മൺ കുമാർ​അമ്മയോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക്​ പോകാൻ സ്​ഥലമില്ലെന്ന്​ അമ്മ അറിയിച്ചു. ഒന്നുകിൽ വൃദ്ധസദനം അല്ലെങ്കിൽ ഏതെങ്കിലും ആശ്രമങ്ങളിലേേക്കാ ഫരീദാബാദിൽ താമസിക്കുന്ന മക​​െൻറ അടുത്തേക്കോ പോകാൻ ലക്ഷ്​മൺ ആവശ്യപ്പട്ടു. എന്നാൽ വീടു വിട്ടു പോകാൻ അവർ തയാറായില്ല. ഇതാണ്​ലക്ഷ്​മണിനെ പ്രകോപിതനാക്കിയതെന്നും പൊലീസ്​ പറയുന്നു. 

രണ്ട്​ വർഷം മുമ്പ്​ ഭാര്യ ഉപേക്ഷിച്ച ശേഷം ലക്ഷ്​മൺ അമ്മേയോടൊപ്പമാണ്​ താമസം. സ്​ഥിരമായി അമ്മയുമായി വഴക്കു കൂടാക്കാറുണ്ടെന്ന്​ അയൽക്കാർ മൊഴി നൽകിയതായി പൊലീസ്​ പറഞ്ഞു. 
 

Tags:    
News Summary - Delhi man batters 76-year-old mother to death for refusing to go to old-age home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.